മാനസികമായി വേദനിപ്പിച്ചു; സൈബർ ആക്രമണങ്ങളിൽ പരാതി നൽകി ജെയ്ക്കിന്റെ ഭാര്യ

തനിക്കെതിരെ ഉയർന്ന സൈബർ ആക്രമണങ്ങളിൽ പൊലീസിൽ പരാതി നൽകി ജെയ്ക്കിന്റെ ഭാര്യ ഗീതു. സൈബർ ആക്രമണങ്ങൾ മാനസികമായി വേദനിപ്പിച്ചതിനാലാണ് പരാതി നൽകിയതെന്നും ഗീതു മാധ്യമങ്ങളോട് പറഞ്ഞു. 9 മാസം ഗർഭിണിയായ തന്നെ അപമാനിച്ചു കടുത്ത മനോവിഷമം ഉണ്ടായതിനാലാണ് പരാതി നൽകിയതെന്നും ഗീതു പറഞ്ഞു.
വ്യക്തിപരമായി ആർക്കെതിരെയും ആക്രമണങ്ങൾ ഉണ്ടാകുന്നത് തെറ്റാണെന്നും ഗീതു പറഞ്ഞു. രാഷ്ട്രീയം ഇതിൽ കൂട്ടിക്കുഴക്കേണ്ട എന്നും ഗീതു പ്രതികരിച്ചു.

അതേസമയം ഭാര്യ ഗീതുവിനെതിരായ ഉണ്ടായ സൈബർ ആക്രമണത്തിൽ ജെയ്ക് സി തോമസും പ്രതികരിച്ചു. ഗീതുവിനു നേരെ മോബ് ലഞ്ചിങ്ങിന് സമാനമായ രീതിയിൽ സൈബർ ആക്രമണം ഉണ്ടാകുന്നു എന്നാണ് ജെയ്ക് പറഞ്ഞത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഘട്ടം മുതൽ തനിക്കെതിരെയും സൈബർ അധിക്ഷേപം ഉണ്ടായി എന്നും ജെയ്ക് പറഞ്ഞു.

ALSO READ:കർഷകരുടെ സംഘടിത ശക്തിക്ക് മുന്നിൽ ഭരണകൂടത്തിന് മുട്ടുകുത്തേണ്ടി വന്നു; മന്ത്രി ജി ആർ അനിൽ

തുടക്കം മുതൽ തനിക്കും കുടുംബാഗങ്ങൾക്കും എതിരെ കോൺഗ്രസ് സൈബർ ആക്രമണങ്ങൾ നടത്തി. പിതൃ സ്വത്തിന് സംബന്ധിച്ച് , പിതാവിന്റെ പ്രായം തുടങ്ങിവയിലും യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഉൾപ്പെടെ വ്യാജ ആരോപണം പ്രചരിപ്പിച്ചു. നിരവധി തവണ അധിക്ഷേപം നടത്തിയിട്ടും കോൺഗ്രസ് നേതൃത്വം തിരുത്തിയില്ല. സൈബർ ആക്രമണങ്ങൾ പ്രതിപക്ഷ നേതാവിൻ്റെ മൗനാനുവാദത്തോടെയെന്നും പ്രതിപക്ഷ നേതാവ് തന്നെ നാലാം കിടക്കാരൻ എന്ന രീതിയിൽ അധിക്ഷേപിച്ചുയെന്നും ജെയ്ക് പറഞ്ഞു.

ALSO READ:ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യം; ആദിത്യ എൽ 1 വിക്ഷേപിച്ചു

തിരുത്താത്ത നേതൃത്വത്തിന്റെ ആശ്രിത വാദത്തോടെയാണ് സൈബർ ആക്രമണം തുടരുന്നത്.വിഷയത്തിൽ താൻ തീർപ്പ് കൽപ്പിക്കുന്നില്ലെന്നും പുതുപ്പള്ളിയിലെ വോട്ടർമാർ മറുപടി പറയുമെന്നും ജെയ്ക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News