‘എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം’; ഓര്‍മ്മപ്പെടുത്തലുമായി ഗീതു മോഹന്‍ദാസ്

Geetu Mohandas

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പോരാട്ടം ഓര്‍മപ്പെടുത്തി സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് രംഗത്ത്. സോഷ്യല്‍മീഡിയയിലൂടെയാണ് നടിയുടെ പോരാട്ടം ഓര്‍മപ്പെടുത്തി ഗീതു മോഹന്‍ദാസ് രംഗത്തെത്തിയത്.

ഇന്ന് മലയാള സിനിമയില്‍ നടക്കുന്ന എല്ലാ വെളിപ്പെടുത്തലുകള്‍ക്കും നിമിത്തമായത് ആ നടിയുടെ ഒറ്റയാള്‍ പോരാട്ടമാണെന്നാണ് ഗീതി മോഹന്‍ദാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മപ്പെടുത്തിയത്. ‘നമ്മള്‍ ഒരിക്കലും മറക്കരുത് ഇതിനെല്ലാം തുടക്കമിട്ടത് ഒരു സ്ത്രീ പോരാടാനുറച്ചതോടെയാണ്’ എന്നാണ് ഗീതു ഫേസ്ബുക്കില്‍ കുറിച്ചത്.

Also Read: യുവ നടിയുടെ ലൈംഗിക ആരോപണം; അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ദിഖ്

കൊച്ചിയില്‍ രാത്രി കാറില്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ നടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ നിയോഗിച്ചത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഗീതു നടത്തിയത്.

2019 ല്‍ ഹേമ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് പല പ്രമുഖ നടന്മാര്‍ക്കുമെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഒരു യുവ നടിയുടെ ലൈംഗിക ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News