‘ലവ് സ്റ്റോറി’കളാണ് ‘പ്രചരിപ്പിക്കേണ്ടത് ‘ഹേറ്റ് സ്റ്റോറി’കളല്ല’; വിമര്‍ശനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

വിവാദ ചിത്രം കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ‘യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകള്‍ പ്രദര്‍ശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും ‘ലവ് സ്റ്റോറി ‘ ( സ്‌നേഹത്തിന്റെ കഥകള്‍) കളാണ്, മറിച്ച് ‘ഹേറ്റ് സ്റ്റോറി ‘ ( വിദ്വേഷത്തിന്റെ കഥകള്‍ ) കളല്ല,’ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

താമരശേരി രൂപത ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഗീവര്‍ഗീസ് കൂറിലോസ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇടുക്കി രൂപതയും താമരശ്ശേരി രൂപതയും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

ഈ മാസം നാലിന് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികളുടെ വേദപഠന ക്ലാസുകള്‍ നടക്കുന്ന പള്ളികളില്‍ കൗമാരക്കാരായ കുട്ടികള്‍ക്കുവേണ്ടിയാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രണയം എന്ന വിഷയത്തെക്കുറിച്ചുള്ള ക്ലാസിന്റെ ഭാഗമായായിരുന്നു പ്രദര്‍ശമെന്നാണ് സഭ വിശദീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News