സച്ചിൻ പൈലറ്റിനെതിരെ നടപടി വേണമെന്ന് ഗെഹ്ലോട്ട്; കു‍ഴങ്ങി കോണ്‍ഗ്രസ്

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍  സച്ചിൻ പൈലറ്റിനെതിരെ കർശന നടപടി വേണമെന്ന നിലപാടിലുറച്ച് അശോക് ​ഗഹ്ലോട്ട്. തന്നെ ലക്ഷ്യമിട്ട് സര്‍ക്കാരിനെതിരെ നിരാഹാര സമരം നടത്തിയ സച്ചിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ അച്ചടക്കലംഘനം പ്രോത്സാഹിപ്പിക്കുകയാകും ചെയ്യുകയെന്ന് ​​ഗെഹ്ലോട്ട് വിമർശിച്ചു.

ഈ പശ്ചാത്തലത്തിൽ സച്ചിൻ പൈലറ്റിനോട് ഹൈക്കമാൻഡ് വിശദീകരണം തേടിയേക്കുമെന്നാണ് വിവരം. എന്നാൽ സച്ചിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കേണ്ടെന്നും സച്ചിനെ കൈവിടേണ്ടതില്ലെന്നുമുള്ള തീരുമാനത്തിലാണ് ​കോൺ​ഗ്രസ് നേതൃത്വം.

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ സച്ചിനെ പൂര്‍ണമായി കൈയൊഴിയാന്‍ നേതൃത്വം ആഗ്രഹിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അച്ചടക്ക ലംഘനമെന്ന ആരോപണത്തെ കാണാതിരിക്കാനുമാകില്ലെന്ന ആശയക്കുഴപ്പത്തിലാണ് ഹൈക്കമാന്‍ഡ്.

സച്ചിന്‍ പൈലറ്റിനോടും അശോക് ഗെഹ്ലോട്ടിനോടും ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടു. രാജസ്ഥാനിലെ നിലവിലെ തർക്കങ്ങൾ എങ്ങനെ പരിഹരിക്കുമെന്നറിയാത്ത ആശയക്കുഴപ്പത്തിലാണ് കോൺഗ്രസ് നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News