ജമിനി ശങ്കരന് നാടിന്റെ യാത്രാമൊഴി, മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു

സര്‍ക്കസ് കുലപതി ജമിനി ശങ്കരന് നാടിന്റെ യാത്രാമൊഴി. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു.രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

കണ്ണൂര്‍ വാരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം 11.45 ഓട് കൂടിയാണ് പയ്യാമ്പലത്ത് എത്തിച്ചത്. സര്‍ക്കസ് കുലപതിക്ക് ഔദ്യോഗിക ബഹുമതികളോടെ നാട് വിട നല്‍കി.

മക്കളായ അജയ് ശങ്കര്‍,അശോക് ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് തീകൊളുത്തി. എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വാരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. സംസ്‌കാരത്തിന് ശേഷം പയ്യാമ്പലത്ത് അനുശോചന യോഗം ചേര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News