കേരളത്തെ തെരഞ്ഞെടുത്ത് എ ഐ; രാജ്യത്തെ മികച്ച മൂന്ന് എ ഐ സ്റ്റാർട്ടപ്പുകളിൽ ഒന്ന് കേരളത്തിൽ

കേരളത്തിലെ ഏറ്റവും മികച്ച മൂന്ന് എ ഐ സ്റ്റാർട്ടപ്പുകളിൽ ഒന്നായി കേരളത്തിലെ ജെൻ റോബോട്ടിക്സിനെ തെരഞ്ഞെടുത്തു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിച്ച ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിയിലാണ് എഐ ഗെയിം ചേഞ്ചേഴ്‌സ് വിഭാഗത്തില്‍ ജെന്‍ റോബോട്ടിക്‌സ് നേട്ടം കൈവരിച്ചത്.

Also Read: പത്തനംതിട്ട സ്റ്റേഡിയവും സ്മാർട്ടാകും, കളറാകും; മന്ത്രി എം ബി രാജേഷ്

മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനായി ബാന്‍ടിക്കൂട്ട് റോബോട്ടുകളെ വികസിപ്പിച്ച് അത്ഭുതം സൃഷ്ടിച്ച ജെന്‍ റോബോട്ടിക്‌സ് 2018ല്‍ കേരള ഗവണ്‍മെന്റിന്റെ സഹകരണത്തോടു കൂടിയാണ് സ്റ്റാര്‍ട്ട്പ്പ് ആയി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന റോബോട്ടിക് കമ്പനികളില്‍ ഒന്നായി ഇവര്‍ വളര്‍ന്നു. നവീനമായ ആശയവുമായി എത്തിയ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുകയും കമ്പനി തുടങ്ങാനുള്ള സ്ഥലവും വര്‍ക്ക് ഷോപ്പിനുള്ള സ്ഥലവും ടെക്‌നോ പാര്‍ക്കില്‍ നല്‍കുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരാണ്. അതുകൊണ്ട് തന്നെ ഈ നേട്ടം നാടിന്റെ അഭിമാനമായിട്ടാണ് കാണുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു.

Also Read: പാലക്കാട് നാല് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതൃസഹോദരന്റെ ഭാര്യ അറസ്റ്റിൽ

ജെൻ റോബോട്ടിക്സിനെ അഭിനന്ദിച്ചും ഈ അഭിമാനനേട്ടം ചൂണ്ടിക്കാട്ടിയും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് കുറിപ്പ് പങ്കുവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News