വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജന്‍ഡര്‍ സ്പെഷ്യലിസ്റ്റ് നിയമനം

പാലക്കാട് ജില്ലാ വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ഡിസ്ട്രിക്ട് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണില്‍ ജന്‍ഡര്‍ സ്പെഷ്യലിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കിലോ സാമൂഹ്യ വിഷയങ്ങളിലോ ബിരുദവും മൂന്ന് വര്‍ഷ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദാനന്തര ബിരുദ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന.

Also read:‘രാജ്യത്ത് ഇന്ന് മതത്തെ വിമർശിച്ചാൽ ദേശവിരുദ്ധരാക്കുന്നു’: ബൃന്ദ കാരാട്ട്

താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, പ്രവൃത്തി പരിചയം, നേറ്റിവിറ്റി /സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജനുവരി 24 ന് വൈകിട്ട് അഞ്ചിനകം ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2911098

Also read:കേന്ദ്രത്തിനെതിരെ ദില്ലിയില്‍ കേരളത്തിന്റെ പ്രതിഷേധം; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും; പ്രതിപക്ഷത്തിനും ക്ഷണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News