കുവെറ്റിൽ പൊതുമാപ്പ് നൽകുന്ന നടപടി ഇന്ന് മുതല്‍ നിലവില്‍ വരും

കുവെറ്റിൽ അനധികൃതമായി താമസിക്കുന്നവർക്ക് പൊതുമാപ്പ് നൽകുന്ന നടപടി ഇന്ന് മുതല്‍ നിലവില്‍ വരും. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് പൊതുമാപ്പ് കാലാവധി. അനധികൃതമായി കുവെറ്റിൽ താമസിക്കുന്നവർക്ക് പിഴയടച്ചു രേഖകള്‍ നിയമപരമാക്കാനോ പിഴ കൂടാതെ രാജ്യം വിടാനോ പൊതുമാപ്പിലൂടെ കഴിയും.

റമദാൻ പ്രമാണിച്ചുള്ള ഈ തീരുമാനം നിരവധി പ്രവാസികൾക്ക് ആശ്വാസമാകും.രേഖകളില്ലാതെ കുവൈത്തില്‍ കഴിയുന്നവർക്ക് തിരികെ അവരവരുടെ രാജ്യങ്ങളിലേക്ക് പോകാൻ കഴിയും.അധികൃതർ ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറത്തുവിട്ടു.

ALSO READ: ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം; ഇന്ത്യന്‍ ടീം സൗദിയില്‍; മത്സരം വ്യാഴാഴ്ച നടക്കും

രാജ്യത്ത് നിലവില്‍ 1,10,000 നിയമലംഘകര്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. നിയമലംഘകർ പൊതുമാപ്പ് നിശ്ചിത കാലയളവിനകം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ അല്ലെങ്കില്‍ വിസ നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യം വിടുന്നവർക്ക്
വീണ്ടും മറ്റൊരു വര്‍ക്ക്‌ വിസയിൽ കുവൈറ്റിലേക്ക് തിരികെ വരാൻ കഴിയും.

ALSO READ:രാജ്യത്ത് മൗലികാവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും ഹനിക്കപ്പെടുന്നു; പ്രതിഷേധവുമായി ലത്തീന്‍ അതിരൂപത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News