സി.പി.എം സെമിനാറിലേക്കുള്ള ക്ഷണം നിരസിക്കുക വഴി ഏകസിവില്‍കോഡ് വിഷയത്തില്‍ മുന്നണിബന്ധങ്ങള്‍ക്കപ്പുറം വിശാലമായ കൂട്ടായ്മ രൂപപ്പെടുത്താനുള്ള അവസരമാണ് മുസ്ലിം ലീഗ് കളഞ്ഞുകുളിച്ചതെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.
അന്ധമായ കോണ്‍ഗ്രസ് വിധേയത്വമാണ് ലീഗിനെ കൊണ്ട് ഇത് ചെയ്യിച്ചത്. സിവില്‍കോഡ് വിഷയത്തില്‍ ഇതുവരെ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാന്‍ പോലും കഴിയാത്ത കോണ്‍ഗ്രസിനെ തിരുത്താന്‍ ശ്രമിക്കുന്നതിനു പകരം മുന്നണി ബന്ധം പറഞ്ഞ് സി.പി.എമ്മിന്റെ ക്ഷണം തള്ളിയത് ബുദ്ധിശൂന്യമായ നടപടിയാണ്് മത സംഘടനായ സമസ്തയുടെ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കാണിച്ച രാഷ്ട്രീയ പക്വത കണ്ടെങ്കിലും ലീഗിന് ആര്‍ജവമുള്ള ഒരു തീരുമാനമെടുക്കാമായിരുന്നു. കോണ്‍ഗ്രസ് കണ്ണുരുട്ടുമ്പോഴേക്കും പാര്‍ട്ടിയുടെ അസ്തിത്വം മറന്ന് തീരുമാനമെടുക്കാന്‍ ഒരു വിഭാഗം നേതാക്കള്‍ കാണിച്ച അപക്വതക്ക് ലീഗ് കനത്ത വില നല്‍കേണ്ടിവും. അണികള്‍ ലീഗ് തീരുമാനം തള്ളും. ബാബരി മസ്ജിദ് വിഷയത്തില്‍ കാണിച്ച കോണ്‍ഗ്രസ് വിധേയത്വമാണ് പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്തതും ന്യുനപക്ഷ വിഷയങ്ങളില്‍ ലീഗിന്റെ പ്രതിബദ്ധതാ പ്രഖ്യാപനം കാപട്യമാണെന്ന് കാലം തെളിയിച്ചതും. സിവില്‍കോഡ് വിഷയത്തില്‍ ഉയരുന്ന സംവാദങ്ങളില്‍നിന്നും മാധ്യമ ചോദ്യങ്ങളില്‍നിന്നും രക്ഷപ്പെടുത്താനാണ് പാര്‍ട്ടി പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ ധൃതിപിടിച്ച് മണിപ്പൂരിലേക്ക് പറഞ്ഞയക്കാന്‍ തീരുമാനിച്ചതെന്ന് കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here