യുഎഇയിൽ സന്ദർശക വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ്

യുഎഇയിൽ സന്ദർശക വിസയുടെ കാലാവധി കഴിഞ്ഞ് താമസിക്കുന്നവവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ്. വിവരങ്ങൾക്ക് വകുപ്പിന്റെ ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും ജിഡിആർഎഫ്എ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Also Read; പകര്‍ച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷന്‍ പ്ലാന്‍; സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം

യുഎഇയിൽ സന്ദർശക വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ദുബായ് താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. ഈ വാർത്തകൾ വിശ്വസിക്കരുതെന്നും വിവരങ്ങൾക്ക് വിവരങ്ങൾക്ക് വകുപ്പിന്റെ ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്നും ജിഡിആർഎഫ്എ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 5 ദിവസത്തിൽ കൂടുതൽ വിസിറ്റ് വിസ ഓവർസ്റ്റേ ചെയ്യുന്നവരെ അബ്സ്കോണ്ട് ചെയ്യുമെന്നും അവരുടെ പേരുകൾ കരിമ്പട്ടികയിൽ ചേർക്കുകയും രാജ്യത്ത് നിന്ന് നാടുകടത്തുകയും ചെയ്യുമെന്ന വ്യാജ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

Also Read; തോട്ടം തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടണം; മന്ത്രി വി ശിവൻകുട്ടി

ദുബായ് ഇമിഗ്രേഷന്റെ പേരിലാണ് ഈ വാർത്തകൾ പ്രചരിപ്പിച്ചിരുന്നത് ജിഡിആർഎഫ്എ അധികൃതർ ഈ വാർത്ത ഈ വ്യാജമാണെന്ന് വ്യക്തമാക്കി. വിസിറ്റ് വിസ ഓവർസ്റ്റേയുമായി ബന്ധപ്പെട്ടും മറ്റു വിസ സംബന്ധമായ ഏത് അന്വേഷണങ്ങൾക്കും നേരിട്ട് ഓഫീസുമായോ, അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 8005111 -ലോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News