2024 തെരഞ്ഞെടുപ്പ് വര്‍ഷം; പോളിംഗ് ബൂത്തിലേക്ക് ആദ്യമെത്തുന്നത് ബംഗ്ലാദേശ്

2024ല്‍ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന രാജ്യമാവുകയാണ് ബംഗ്ലാദേശ്. ബംഗ്ലാദേശിന് പുറമേ ഇന്ത്യ, റഷ്യ, യുഎസ്, ഇന്തോനേഷ്യ, പാകിസ്ഥാന്‍, മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ എന്നിവയെല്ലാം ഈ കൊല്ലം പൊതു തെരഞ്ഞെടുപ്പുകളെ നേരിടാന്‍ ഒരുങ്ങുകയാണ്. അതായത് 200 കോടിയോളം ജനങ്ങളാണ് ഇത്തവണ തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്താന്‍ പോകുന്നത്.
.

ALSO READ: തണുപ്പ് കാലത്ത് വെള്ളവും കുടിക്കണം ജലാംശം അടങ്ങിയ ഭക്ഷണവും കഴിക്കണം; ഇല്ലെങ്കിൽ പണി പാളും

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ അറുപതോളം രാജ്യങ്ങളാണ് തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നത്. അതേസമയം പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമിടയിലാണ് ബംഗ്ലാദേശ് ആദ്യം പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത് . പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടിയാണ് പ്രതിഷേധിക്കുന്നത്. ഇവര്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഹസീനയുടെ അവാമി ലീഗ് സഖ്യത്തിന് ഭരണതുടര്‍ച്ച നാലാം തവണയും ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

ALSO READ: പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളിൽ അധീർ രഞ്ജൻ ചൗധരിയുടെ നിലപാടിനെ തള്ളി കെസി വേണുഗോപാൽ

ഏപ്രില്‍ മെയ് മാസങ്ങളിലാണ് ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബറില്‍ യുഎസിലാണ് തെരഞ്ഞെടുപ്പ് പോരാട്ടം. നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെയുള്ള ഇംപീച്ച്‌മെന്റ് അന്വേഷണം, ഡൊണാള്‍ഡ് ട്രംപ് മത്സരിക്കുന്നതിലെ അനിശ്ചിതത്വമൊക്കെ ഇപ്പോഴെ ചര്‍ച്ചാവിഷയമാണ്. ഇന്ത്യന്‍ വംശജരായ നിക്കി ഹേലിയും വിവേക് രാമസ്വാമിയും ഇത്തവണ മത്സരംഗത്തുണ്ട്. മാര്‍ച്ചിലാണ് റഷ്യയിലും യുക്രൈയ്‌നിലും തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ യുകെയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്ന ഒരു സൂചന പ്രധാനമന്ത്രി ഋഷി സുനക് നല്‍കിയിരുന്നു.

ALSO READ: പശ്ചിമ ബംഗാളിലെ അക്രമ സംഭവങ്ങളിൽ അധീർ രഞ്ജൻ ചൗധരിയുടെ നിലപാടിനെ തള്ളി കെസി വേണുഗോപാൽ

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിമാരും അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാത്ത പാകിസ്ഥാനില്‍ ഫെബ്രുവരി എട്ടിനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. സാമ്പത്തികമായി തകര്‍ന്ന ശ്രീലങ്കയാണ് ഈ വര്‍ഷം തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ്. പ്രസിഡന്റ് റനില്‍ വിക്രമസംഗൈ കഴിഞ്ഞ വര്‍ഷം സാമ്പത്തിക രംഗത്തിന്റെ തകര്‍ച്ച മൂലം തെരഞ്ഞെടുപ്പ് വൈകിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News