ജനറൽ ഇൻഷുറൻസ് കോർപറേഷനിൽ അ​സി​സ്റ്റ​ന്റ് മാനേജർ തസ്തിക: ജനുവരി 12 വരെ അപേക്ഷിക്കാം

ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ​കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സ്കെ​യി​ൽ വ​ൺ ഓഫീസർ (അ​സി​സ്റ്റ​ന്റ് മാ​നേ​ജ​ർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 85 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. മും​ബൈ ഹെ​ഡ് ഓ​ഫി​സി​ലേ​ക്കാ​ണ് നി​യ​മ​നം. ഇ​ന്ത്യ​യി​ലെ​വി​ടെ​യും ജോലി ചെയ്യാൻ ബാധ്യസ്ഥതയുണ്ടാകും. റീ ​ഇ​ൻ​ഷു​റ​ൻ​സ്, റി​സ്ക് മാ​നേ​ജ്മെ​ന്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മേഖലകളിലേക്കാണ് ജോലി.

Also Read: വാകേരിയിൽ വീണ്ടും കടുവ; ദൃശ്യങ്ങൾ സിസിടിവിയിൽ

85,000 രൂപ മുതലാണ് തുടക്കക്കാർക്ക് ശമ്പളം. ശ​മ്പ​ള​നി​ര​ക്ക് 50,925-96,765 രൂ​പ. 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെയുള്ള ബിരുദം കരസ്ഥമായിട്ടുള്ളവർക്ക് അപേക്ഷിക്കാം. പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക് 55 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. പ്രാ​യം 1.10.2023ൽ 21-30 ​വയസിൽ കവിയരുത്. വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.gicre.in ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ജ​നു​വ​രി 12 വ​രെ ഓൺലൈനായി അപേക്ഷിക്കാം.

Also Read: അയോഗ്യരുടെ നിയമനം; സിൻഡിക്കേറ്റ് അംഗം വിസിക്ക് കത്തയച്ചു

എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം, വൈദ്യപരിശോധന എന്നിവ പാസായാൽ ജോലി ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News