നാളെ പുതുവർഷം ആരംഭിക്കുയാണ്. 2025 ജനുവരി 1 മുതൽ ജനസംഖ്യയുടെ അടുത്ത തലമുറക്ക് തുടക്കമാകും. ഓരോ കാലഘട്ടത്തിലും ജനിച്ച കുട്ടികൾക്ക് കാലഘട്ടത്തിനനുസൃതമായി ഓരോ പേരുകൾ നൽകപ്പെടും. ജനറേഷൻ ആൽഫയിൽ തുടങ്ങി ഒരു പുതിയ തലമുറ യുഗത്തിൻ്റെ തുടക്കം കുറിക്കാൻ ഗ്രീക്ക് അക്ഷരമാലയാണ് ഉപയോഗിക്കുന്നത്. 1980-1994 നും ഇടയിൽ ജനിച്ച കുട്ടികൾ ജനറേഷൻ Y എന്നാണ് അറിയപ്പെടുന്നത്.
അതിനു ശേഷം 1995-2009 കാലഘട്ടത്തിൽ ജനിച്ച കുട്ടികൾ ജനറേഷൻ ഇസഡ് എന്നും അതിനു ശേഷം 2024 വരെ ജനിച്ചവർ ജനറേഷന്‍ ആല്‍ഫ എന്നുമാണ് അറിയപ്പെടുന്നത്.
ജനറേഷൻ ബീറ്റ അഥവാ ‘ജെന്‍ ബീറ്റ’ എന്ന പുതിയ ജനസംഖ്യാ ഗ്രൂപ്പാണ്. 2025 ജനുവരി 1 മുതൽ ആരംഭിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സങ്കേതവിദ്യകളുമായി അടുത്ത ബന്ധം പുലർത്തുന്ന തലമുറയാണ് ജെന്‍ ബീറ്റ കുട്ടികള്‍. എഐ, വെർച്വൽ റിയാലിറ്റി, ഇന്‍റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ആക്‌സസ് ചെയ്യാനും അവയിൽ പ്രാവീണ്യം നേടാനും ജനറേഷൻ ബീറ്റയ്ക്ക് കൂടുതൽ അവസരങ്ങളുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here