ഇനി മുതൽ കുറിപ്പടിയിൽ ബ്രാന്‍ഡഡ് മരുന്നുകള്‍ക്കു പകരം ജനറിക് മരുന്നുകള്‍ എഴുതണം; പുതിയ തീരുമാനവുമായി എന്‍എംസി

ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് പകരം മരുന്ന് കുറിപ്പടികളിൽ ജനറിക് മരുന്നുകള്‍ നിർ‍ദേശിക്കണമെന്ന നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ (എന്‍എംസി) പുതിയ തീരുമാനത്തിനെതിരെ ഡോക്ടർമാർ രംഗത്ത്. തുടർച്ചയായി ബ്രാൻഡഡ് മരുന്നുകൾ നിർദേശിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ലൈസന്‍സ് താത്ക്കാലികമായി റദ്ദ് ചെയ്യുമെന്നും എന്‍എംസി നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ഒഎംജി2 100 കോടിയിലേക്ക്; അക്ഷയ് അഭിനയിച്ചത് പ്രതിഫലമില്ലാതെ എന്ന് വിതരണക്കാർ

ബ്രാന്‍ഡിന് പകരം മരുന്നുകളുടെ ജനറിക് പേരുകൾ ഉപയോ​ഗിക്കണം എന്നാണ് എന്‍എംസി നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. ഉ​ദാഹരണത്തിന്, ‘ക്രോസിന്‍’എന്ന ബ്രാന്‍ഡിന് പകരം ജനറിക് പേരായ ‘പാരസെറ്റാമോള്‍’ എന്നെഴുതണം. ഈ സാഹചര്യത്തിൽ, ഏത് ബ്രാന്‍ഡ് രോഗിക്ക് നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഫാര്‍മസിസ്റ്റ് ആകും. അതുകൊണ്ടു തന്നെ എൻഎംസിയുടെ പുതിയ നിര്‍ദേശം ചികിത്സാരംഗത്ത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന്, പാരസെറ്റമോള്‍ തന്നെ, പത്തില്‍ അധികം ടോപ് സെല്ലിങ്ങ് ബ്രാന്‍ഡുകളിലും നൂറുകണക്കിന് ജനറിക് ബ്രാന്‍ഡുകളിലും ലഭ്യമാണ്. പുതിയ നിയമപ്രകാരം, ഡോക്ടര്‍ നല്‍കുന്ന ജനറിക് മരുന്നുകളുടെ കുറിപ്പടിയുമായി രോഗി ഫാര്‍മസിയില്‍ എത്തുമ്പോള്‍ ഫാര്‍മസിസ്റ്റായിരിക്കും ഏത് ബ്രാന്‍ഡിലുള്ള മരുന്ന് നല്‍കണമെന്ന് തീരുമാനിക്കുക.

ഡോക്ടര്‍മാരോട് ബ്രാന്‍ഡഡ് മരുന്നുകള്‍ എഴുതരുതെന്ന് നിര്‍ദേശിക്കുന്നതിന് പകരം ഫാര്‍മസി കമ്പനികളോട് മരുന്നുകളുടെ പുറത്ത് ബ്രാന്‍ഡുകളുടെ പേരുകള്‍ എഴുതരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് ന്യൂഡല്‍ഹിയില പിഎസ്ആര്‍ഐ ഹോസ്പിറ്റലിലെ ഡയറക്ടറും ബാരിയാട്രിക് ആന്‍ഡ് മെറ്റബോളിക് സര്‍ജറി വിഭാഗം തലവനുമായ ഡോ. സുമീത് ഷാ പറഞ്ഞു. ”പ്രശ്‌നത്തിന്റെ മൂലകാരണം അതാണ്. നിയമത്തില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ ഫാര്‍മസി വ്യവസായത്തെ മൊത്തത്തില്‍ മാറ്റിമറിക്കുമെന്നിരിക്കെ എന്തിനാണ് അവര്‍ ഡോക്ടര്‍മാരുടെ മേല്‍ ഈ ബാധ്യത ചുമത്തുന്നത്”, അദ്ദേഹം ചോദിച്ചു.

Also Read: ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണത്തിന് അഞ്ചുകിലോ സൗജന്യ അരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News