മണിപ്പൂരിൽ നടക്കുന്നത് വംശഹത്യ; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി

മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു എന്നും കലാപം പടർന്നത് ക്രൈസ്തവ പള്ളികൾ ലക്ഷ്യമിട്ടാണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

പ്രധാനമന്ത്രി അമേരിക്കയിൽ പോയി യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു എന്നാൽ ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോ എന്ന് ജോസഫ് പാംപ്ലാനി ചോദിച്ചു. മറ്റിടങ്ങളിലും ന്യൂനപക്ഷ വേട്ട നടക്കുന്നു എന്നും മണിപ്പൂരിലേത് ഭരണകൂടം സ്പോൺസർ ചെയ്ത കലാപം ആണെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

അതേസമയം കേന്ദ്രസർക്കാർ റബ്ബർ വില 300 രൂപയായി പ്രഖ്യാപിച്ചാൽ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഇതിനു മുൻപ് പറഞ്ഞിരുന്നു. കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കണ്ണൂർ ആലക്കോട് സംഘടിപ്പിച്ച കർഷക റാലിയിലായിരുന്നു തലശ്ശേരി ബിഷപ്പിന്റെ വിവാദ പ്രസംഗം. റബ്ബർ കർഷകരെ സഹായിച്ചാൽ ബിജെപിയെ പിന്തുണയ്ക്കുമെന്നായിരുന്നു ബിഷപ്പിന്റെ പ്രഖ്യാപനം. കേന്ദ്ര സർക്കാർ റബ്ബർ വില 300 രൂപയാക്കി ഉയർത്തിയാൽ ബിജെപിയെ സഹായിക്കുമെന്നും കേരളത്തിൽ ഒരു എംപി പോലുമില്ലെന്ന വിഷമം മാറ്റിത്തരാമെന്നും ബിഷപ്പ് വാഗ്ദാനം ചെയ്തിരുന്നു.

also read; ഓൺലൈൻ മാധ്യമങ്ങളിൽ ചിത്രങ്ങളുടെ ഉപയോഗം; ഓരോ വ്യക്തിയുടെയും സ്വകാര്യത പരമ പ്രധാനം; ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News