മണിപ്പൂരിലെ വംശഹത്യ ഭരണകൂടത്തിന്‍റെ ഒത്താശയോടെ; ആക്ടിവിസ്റ്റ് ഡോ. ലംതിൻതാങ് ഹൗകിപ്പ്

മണിപ്പൂരിലെ ആക്രമണത്തിന് ഭരണകൂടത്തിന്‍റെ പൂർണമായ ഒത്താശയുണ്ടെന്ന് കുകി ക്രിസ്ത്യൻ കമ്യൂണിറ്റിക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ് ഡോ. ലംതിൻതാങ് ഹൗകിപ്പ്. വംശഹത്യ സ്പോൺസർ ചെയ്യുന്നത് സംഘ്പരിവാരും കേന്ദ്ര – സംസ്ഥാന ബി ജെ പി സർക്കാറുകളുമാണ്. ‘മണിപ്പൂർ: ക്രിസ്ത്യൻ വംശഹത്യയെ പ്രതിരോധിക്കുക’ എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കളമശ്ശേരിയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ALSO READ: ‘മണിപ്പൂരിൽ എന്ത് സംഭവിച്ചാലും അതിന്റെ ധാർമ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്’ ;എൻ ബിരേൻ സിംഗിന്റെ രാജി ആവശ്യപ്പെട്ട് നാഗാ പീപ്പിൾസ് ഫ്രണ്ട്

വിവാദമായ വീഡിയോ ഒറ്റപ്പെട്ട സംഭവമല്ല. നിരവധി കഥകൾ പുറത്തു വരാനിരിക്കുന്നതേയുള്ളൂ. മാസങ്ങളായി ഇന്റർനെറ്റ് പൂർണമായും വിച്ഛേദിക്കപ്പെട്ടിരുന്നു. മാധ്യമങ്ങൾ സർക്കാറിന്‍റെ നാവായി മാത്രം പ്രവർത്തിക്കുകയാണ്. സത്യം പുറം ലോകമറിയുന്നില്ല. നിരവധി പേരാണ് മരിച്ചു വീഴുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളും പെൺകുട്ടികളും ബലാൽസംഗത്തിനിരയാവുന്നു. ആശുപത്രിയിലേക്ക് പോകുന്ന രോഗികളെ പോലും ആംബുലൻസടക്കം കത്തിച്ചു ചാമ്പലക്കുന്നു. ഹൃദയം നുറുങ്ങുന്ന കഥകൾ മാത്രമാണ് മണിപ്പൂരിൽ കാണാൻ കഴിയുന്നതെന്നും ഡോ. ലംതിങ്താങ് പറഞ്ഞു. വംശഹത്യ നേരിടുന്ന ജനതയുടെ നീതിക്കായുള്ള പ്രക്ഷോഭം ദേശീയ തലത്തിൽ കൂടുതൽ ശക്തിപ്പെടണമെന്നും എല്ലാവരും ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ALSO READ: സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് സമയപരിധി; ഉത്തരവിറക്കി സർക്കാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News