ഇന്ത്യയിലേക്ക് പുതിയ കാർ അവതരിപ്പിക്കാനായി ജെൻസോൾ ഇവി. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് വാഹനം പ്രദർശിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ ഇവിയ്ക്ക് ‘ഈസിയോ’ എന്നാണ് പേരിട്ടിരിക്കുന്നത്. രണ്ട് പേർക്ക് മാത്രം പോവാനാവുന്ന ടൂ-ഡോർ ഇലക്ട്രിക് വാഹനമാണ് ഈസിയോ.
also read: മാരുതിയുടെ ബെസ്റ്റ് സെല്ലർ വാഗൺആറോ, സ്വിഫ്റ്റോ അല്ല; ആരും പ്രതീക്ഷിക്കാത്ത ജനപ്രിയ മോഡൽ
ഡിസൈനിലും ഈസിയോ സവിശേഷത ലുക്ക് നൽകുന്നു. എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, അലോയ് വീലുകൾ,ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ, റാപ് എറൗണ്ട് ടെയിൽ ലാമ്പുകൾ, റിഫ്ലക്ടർ-ടൈപ്പ് ഹെഡ്‌ലൈറ്റുകൾ , ഫ്രണ്ട് ഫെൻഡറുകളിൽ ചാർജിംഗ് പോർട്ടുകൾ, എന്നിവ ഇതിന്റെ സവിശേഷത. സൺറൂഫ്, സെൻട്രൽ ടച്ച്‌സ്‌ക്രീൻ, എയർ കണ്ടീഷനിംഗ് എന്നീ സംവിധാനങ്ങളുമുണ്ട്. പാറ്റേൺഡ് ട്രിം ഫിനിഷറുകൾ, ഗ്ലോസ് ബ്ലാക്ക് പ്ലാസ്റ്റിക്കുകൾ, ഷിഫ്റ്റ് ലിവർ, പവർ വിൻഡോ സ്വിച്ചുകൾ എന്നിവ ഉൾക്കൊള്ളുന്ന സെൻ്റർ കൺസോളും ഉൾകൊള്ളുന്നു. ജെൻസോൾ ഈസിയോയ്ക്ക് സിംഗിൾ ചാർജിൽ 200 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒപ്പം 80 കിലോമീറ്ററിന്റെ പരമാവധി വേഗതയും ഈ ഇവിക്കുണ്ടാവും.സോളാർ കമ്പനിയായ ജെൻസോൾ എഞ്ചിനീയറിംഗ് ലിമിറ്റഡിന്റെ പുതിയ അനുബന്ധ സ്ഥാപനമാണ് ജെൻസോൾ ഇവി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here