കടലാക്രമണം രൂക്ഷമായ നായരമ്പലത്ത് ജിയോ ബാഗ് കടൽ ഭിത്തിയുടെ നിർമ്മാണം ആരംഭിച്ചു

കടലാക്രമണം രൂക്ഷമായ എറണാകുളം നായരമ്പലം വെളിയത്താംപറമ്പില്‍ ജിയോ ബാഗ് കടല്‍ഭിത്തി നിര്‍മാണം ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ ഇടപെട്ടാണ് അടിയന്തര നടപടി. ചെല്ലാനം മാതൃകയില്‍ ടെട്രോപോഡ് കടല്‍ഭിത്തി നിര്‍മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .സംസ്ഥാന സര്‍ക്കാരും ജില്ലാ കളക്ടറും വാക്കു പാലിച്ചു. താല്‍ക്കാലിക ആശ്വാസ തീരമൊരുക്കി എറണാകുളം നായരമ്പലം വെളിയത്താംപറമ്പില്‍ ജിയോ ബാഗുകള്‍ ഇട്ടു തുടങ്ങി. ശക്തമായ തിരമാലകള്‍ ആഞ്ഞടിച്ച വെളിയത്താംപറമ്പില്‍ ഉടന്‍ സംരക്ഷണ ഭിത്തി കെട്ടാന്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു കളക്ടര്‍ മുഖേന സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. 30 ലക്ഷം രൂപ വകയിരുത്തിയാണ് ഈ അടിയന്തര ഇടപെടല്‍.

also read:മോണ്‍സന്‍ മാവുങ്കല്‍- കെ സുധാകരന്‍ പുരാവസ്തു തട്ടിപ്പുകേസ്,പ്രതിപ്പട്ടികയിലുള്ള കൂടുതല്‍ പേരെ ചോദ്യംചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

വെളിയത്താംപറമ്പിന് പുറമേ സമീപ പ്രദേശങ്ങളായ എടവനക്കാട് മേഖലയിലും കടലാക്രമണം ശക്തമായിരുന്നു. ഇവിടങ്ങളിലെല്ലാം ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷ് സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം വരാപ്പുഴ അതിരൂപതയിലെ വൈദിക സംഘവും കടലാക്രമണം നേരിട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ചെല്ലാനം മാതൃകയില്‍ ടെട്രാപോഡ് കടല്‍ഭിത്തി കെട്ടി സംരക്ഷണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

also read:തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകന്റെ കൈ വെട്ടിയ കേസ് , രണ്ടാം ഘട്ട വിധി ഇന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News