‘ഞാൻ വായിച്ചു തുടങ്ങിയത് എംടി യുടെ കഥകൾ ആണ്; അനുശോചനം അറിയിച്ച് ജോർജ് ഓണക്കൂർ

എം.ടി വാസുദേവൻ നായർക്ക് അനുശോചനം അറിയിച്ച് സാഹിത്യകാരൻ ജോർജ് ഓണക്കൂർ. ‘ഞാൻ വായിച്ചു തുടങ്ങിയത് എംടി യുടെ കഥകൾ ആണ് എന്നും എഴുത്തുകാരൻ എന്ന നിലയിൽ വളരാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അടിസ്ഥാന കാരണവും എം ടി ആണെന്നും ജോർജ് ഓണക്കൂർ പറഞ്ഞു. പിന്നാലെ വന്ന ചെറുപ്പക്കാരുടെ ഒരു തലമുറ എം ടി യെ വായിച്ചാണ് മലയാള സാഹിത്യത്തിന്റെ സൗന്ദര്യം സ്വന്തമാക്കിയത്. എം ടി എങ്ങനെ ജീവിതത്തെ സ്വാധീനിച്ചുവെന്നും ജോർജ് ഓണക്കൂർ പറഞ്ഞു. എം ടി യുടെ മഞ്ഞ് വായിച്ച അനുഭവത്തിൽ നൈനിറ്റാളിൽ പോയതും അദ്ദേഹം കൈരളിന്യൂസിനോട് പങ്കുവെച്ചു.

നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ പങ്കെടുത്തതും കോഴിക്കോട് പോയാൽ അദ്ദേഹത്തെ കാണാൻ പോകുന്നതും ജോർജ് ഓണക്കൂർ പറഞ്ഞു. വ്യക്തിജീവിതത്തിൽ എല്ലാ വിധത്തിലും സ്വാധീനം ചെലുത്തി എന്നും മഹാ എഴുത്തുകാരനെ ആണ് നനഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

also read: ‘പതിറ്റാണ്ടുകളോളം മലയാളിയുടെ സർഗ്ഗഭാവനകളുടെ പ്രതീകമായി നിലകൊണ്ട വ്യക്തിത്വം’: എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി ജി ആർ അനിൽ

നിരവധി പേരാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചത്. എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News