പഠനമെന്നാല്‍ ജോര്‍ജുകുട്ടിയ്ക്ക് അടങ്ങാത്ത ലഹരിയാണ്. 20-ാം വയസ്സില്‍ ആദ്യ ബിരുദം നേടിയ ജോര്‍ജ്കുട്ടി പിന്നീട് കേരള സര്‍വകലാശാല, കോഴിക്കോട്, ഇഗ്‌നോ, പോണ്ടിച്ചേരി, മധുര കാമരാജ്, അണ്ണാമലൈ, അളഗപ്പ സര്‍വകലാശാലകളില്‍ നിന്നാണ് ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും ജോര്‍ജ്കുട്ടി നേടിയിട്ടുള്ളത്. ഇതില്‍ 20 മാസ്റ്റേഴ്‌സ് ബിരുദങ്ങളും 3 ബിരുദങ്ങളും 4 പിജി ഡിപ്ലോമകളും 3 ഡിപ്ലോമകളും ഉള്‍പ്പെടും. കൂടാതെ 3 എംബിഎകളും 3 എംഫിലും എംഎഡും എംഎസ്ഡബ്ല്യുവും അദ്ദേഹത്തിന്റേതായി ഉള്‍പ്പെടുന്നു. കൈക്കുഞ്ഞായിരിക്കെ ഗുരുതരമായ തീപ്പൊള്ളലേറ്റ് സ്വാധീനം നഷ്ടപ്പെട്ട ഇടതു കൈയുടെ പരിമിതിയെ മറികടന്നാണ് ജോര്‍ജുകുട്ടി ഈ പഠനവഴികളെല്ലാം താണ്ടിയത്. 1975ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിഎയും തുടര്‍ന്ന് എംഎയും സ്വന്തമാക്കിയാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ജോര്‍ജ്കുട്ടി തന്റെ സാന്നിധ്യം അറിയിക്കുന്നത്.
പിന്നീട് ബിഎഡും എംഎഡും നേടി സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാവുകയും ചെയ്തു.
ഇംഗ്ലിഷ് സാഹിത്യം, ചരിത്രം, വിദ്യാഭ്യാസം, നിയമം, സൈക്കോളജി, ലിംഗ്വിസ്റ്റിക്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, എച്ച്ആര്‍ മാനേജ്‌മെന്റ്, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, ഇന്റര്‍നാഷനല്‍ ബിസിനസ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ടൂറിസം, തൊഴില്‍ പഠനം, റൂറല്‍ ഡവലപ്‌മെന്റ്, പരിസ്ഥിതി പഠനം, ക്രിമിനോളജി ആന്‍ഡ് ഫൊറന്‍സിക് സയന്‍സ് എന്നീ വിഷയങ്ങളിലാണ് ബിരുദവും ഡിപ്ലോമകളും. കേരള സര്‍വകലാശാലയില്‍ നിന്ന് മലയാളം വിദ്വാന്‍ കോഴ്‌സും തുടര്‍ന്ന് പൂര്‍ത്തിയാക്കി. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ടൂറിസത്തില്‍ എംബിഎ നേടിയതിനു പിന്നാലെ സൈക്കോളജിയില്‍ പിഎച്ച്ഡി നേടാനുള്ള ശ്രമത്തിലാണിപ്പോള്‍ ജോര്‍ജുകുട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here