റൊണാൾഡോയുടെ പോര്‍ച്ചുഗലിനെ തകര്‍ത്ത് ജോര്‍ജിയ പ്രീക്വാര്‍ട്ടറില്‍

റൊണാൾഡോയുടെ പോർച്ചുഗലിനെ പരാജയപ്പെടുത്തി ജോർജിയ.എതിരില്ലാത്ത രണ്ട് ഗോളിന്പോർച്ചുഗൽ തോറ്റു. രണ്ടാം മിനിറ്റിൽ തന്നെ പിന്നിലായ പോർച്ചുഗൽ 57ആം മിനിറ്റിൽ ഒരു ഗോൾ കൂടി വഴങ്ങുകയായിരുന്നു.കളി തുടങ്ങി രണ്ടാംമിനിറ്റില്‍ത്തന്നെ ജോര്‍ജിയയുടെ ഗോളടിച്ചു.

also read: കോട്ടയം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ക്വാരത്‌സ്‌ഖെലിയയുടെ ഗോളിലാണ് ജോര്‍ജിയ മുന്നിലെത്തിയത്. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ മിക്കോട്ടഡ്‌സെ ജോര്‍ജിയയുടെ ലീഡ് ഉയര്‍ത്തി. ഇതോടെ ആദ്യമായി ഒരു പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റിനെത്തിയ ജോര്‍ജിയ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

ഗംഭീര തുടക്കമായിരുന്നു ജോര്‍ജിയയുടേത്.മത്സരത്തിലുടനീളം സേവുകള്‍ കൊണ്ട് ജോര്‍ജിയന്‍ ഗോള്‍ക്കീപ്പര്‍ മാമര്‍ദഷ്‌വിലി ഈ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 57-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വീണ്ടും ഗോള്‍ അടിച്ചു. ആദ്യമായി യൂറോ കപ്പിന് വന്ന ടീം പോര്‍ച്ചുഗലിനെ പരാജയപ്പെടുത്തിയ ചരിത്രവിജയം കൂടിയാണ്.

കളിയിൽ ക്രിസ്റ്റ്യാനോയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. കോര്‍ണറിനിടെ ബോക്‌സില്‍ ജോര്‍ജിയന്‍ താരം റൊണാള്‍ഡോയുടെ ജഴ്‌സി പിടിച്ചുവലിച്ചത് റഫറിയെ അറിയിച്ച റൊണാള്‍ഡോയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് നല്‍കി. ക്രിസ്റ്റ്യാനോ നല്‍കിയ പരാതിയില്‍ ക്രിസ്റ്റ്യാനോയ്ക്ക് തന്നെ മഞ്ഞക്കാര്‍ഡ്.

also read: പാർലമെൻറിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ഇന്ന്; രാജ്യസഭയുടെ 264ാം സമ്മേളനത്തിനും തുടക്കമാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News