എവിടെ പോയാലും സ്വകാര്യത ഹനിക്കപ്പെടുന്നുണ്ടോ എന്ന് സംശയിക്കപ്പെടുന്ന ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ ഫോണിലെ ക്യാമറയും മൈക്രോഫോണും പോലും നമ്മുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നുണ്ടോ എന്ന് ഭയന്നാണ് നാം ജീവിക്കുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയെന്ന് പറയുകയാണ് ജർമൻ കമ്പനി.
ജർമനിയിലെ ലൈംഗികാരോഗ്യ ബ്രാന്‍ഡായ ബില്‍ ബോയയാണ് പുതിയ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ക്യാംഡോം എന്നാണ് ആപ്പിന്റെ പേര്. ‘ഡിജിറ്റല്‍ കോണ്ടം ഫോര്‍ ദി ഡിജിറ്റല്‍ ജനറേഷന്‍’ എന്ന പരസ്യവാചകവുമായാമ്കമ്പനി ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.
ഡിജിറ്റല്‍ ലോകത്ത് സുരക്ഷക്കായി ഡിജിറ്റൽ കോണ്ടം. ഈ ആപ്പ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്താൽ നമ്മുടെ ഫോണിന്റെ ക്യാമറയും മൈക്രോഫോണും ഹാക്കര്‍മാരില്‍നിന്നും ബ്ലോക്ക് ചെയ്യപ്പെടും. ഈ ആപ്പ് ഹാക്ക് ചെയ്യാൻ ശ്രമിച്ചാൽ ഉടന്‍ അലാറം അടിക്കും. ഇനി നിങ്ങളറിയാതെ നിങ്ങളുടെ ഫോണിലെ ക്യാമറയും മൈക്രോഫോണും പ്രവർത്തിക്കില്ല.
View this post on Instagram
Also Read: യെവൻ പുലിയാണ് കേട്ടോ! മികച്ച ക്യാമറയും കിടിലൻ പെർഫോമൻസും, പോക്കോ സി75 ലോഞ്ച് ചെയ്തു
ബ്ലൂടൂത്ത് വഴി ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കും ഇത് കണക്ട് ചെയ്യാൻ സാധിക്കും. അങ്ങനെ ബ്ലൂടൂത്ത് വഴി ആപ്പ് മറ്റ് ഡിവൈസുകളിലും പ്രവർത്തിപ്പിക്കാം. ക്യാംഡോം ആപ്പുമായി ഏത് ഉപകരണം ബന്ധിപ്പിച്ചാലും അവയിലെ ക്യാമറ ഉപയോഗിക്കാനാവില്ല എന്നാണ് ആപ്പ് നിര്‍മിച്ച വേള്‍ഡ് എന്ന കമ്പനി തങ്ങളുടെ പരസ്യത്തിലൂടെ അവകാശപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here