വിവാദങ്ങളെ ചെറുത്തു നിൽക്കാനായില്ല, 700 ജീവനക്കാരുള്ള ‘ചൈന’യിലെ ഫോക്‌സ്‌വാഗന്‍ പ്ലാൻ്റ് വിറ്റു

കാർ നിർമാണ രംഗത്തെ മുടിചൂടാമന്നൻമാരായ ജർമൻ കമ്പനി ‘ഫോക്‌സ്‌വാഗന്‍’ ചൈനയിലെ വിവാദ പ്ലാൻ്റ് വിറ്റു. സാമ്പത്തിക കാരണങ്ങളാണ് വിൽപനയ്ക്ക് പിന്നിലെന്ന് കമ്പനി പ്രതികരിച്ചെങ്കിലും പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നിലനിന്നിരുന്ന വിവാദങ്ങളാണ് യഥാർഥ കാരണമെന്നാണ് വിവരം.

പടിഞ്ഞാറന്‍ ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലുള്ള ഉറുംകിയിലാണ് പ്ലാൻ്റ് പ്രവർത്തിച്ചിരുന്നത്. 2013-ൽ പ്ലാൻ്റ് പ്രദേശത്ത് പ്രവർത്തനമാരംഭിച്ചതു മുതലേ വിവാദങ്ങൾ കൂടെയുണ്ടായിരുന്നെന്നും മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ നിക്ഷേപകരിൽ നിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും കമ്പനി കടുത്ത സമ്മർദ്ദവും നേരിട്ടിരുന്നെന്നും റിപ്പോർട്ടുകളുണ്ട്.

ALSO READ: അവിടെ ‘തല’ എങ്കിൽ ഇവിടെ ‘തലൈവർ’, ട്രാക്കിലെ വീരനാവാൻ തിരിച്ചെത്തി അജിത്

എന്നാൽ, കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ ചെലവ് കുറയ്ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് കമ്പനി പ്ലാൻ്റ് അടച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. 170 ദശലക്ഷം യൂറോ ചെലവിട്ടായിരുന്നു കമ്പനി 2013-ൽ സ്ഥാപിച്ചിരുന്നത്.

പ്ലാൻ്റ് നിർമാണ സമയത്ത് മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്ന് 2023–ല്‍ ഒരു പരിശോധനാ റിപ്പോര്‍ട്ട് ഉപയോഗിച്ച് തെളിയിക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും റിപ്പോർട്ടിൽ അപാകതകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ രംഗത്തെത്തിയതോടെ കമ്പനി വീണ്ടും സമ്മർദ്ദത്തിലാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News