തിരുവനന്തപുരത്ത് ജർമൻ ചലച്ചിത്ര മേള

ജർമൻ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുത്ത് പ്രവർത്തിക്കുന്ന ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രം ബാനർ ഫിലിം സൊസൈറ്റിയുമായി ചേർന്നാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. വഴുതക്കാട് ടാഗോർ തിയേറ്ററിന് സമീപമുള്ള ലെനിൻ ബാലവാടിയിൽ ജൂലൈ 28നാണ് ഫെസ്റ്റിവൽ. 2021ൽ പുറത്തിറങ്ങിയ നാല് ജർമൻ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. പ്രവേശനം സൗജന്യമാണ്.

ALSO READ: സ്വർണനാണയത്തിൽ ഷാരൂഖ് ഖാൻ; നടന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം

സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ചലച്ചിത്ര മേളയുടെ ഉദ്ഘാടനം നിർവഹിക്കും. മുതിർന്ന ചലച്ചിത്ര നിരൂപകൻ എം എഫ് തോമസ് അധ്യക്ഷനാകും. ഗൊയ്ഥെ സെൻട്രം ഡയറക്‌ടർ ഡോ. സയിദ് ഇബ്രാഹിം മുഖ്യാതിഥിയാകും. ബാനർ ഫിലിം സൊസൈറ്റി സെക്രട്ടറി ആർ ബിജു, ജോയിൻറ് സെക്രട്ടറി സന്ദീപ് സുരേഷ് എന്നിവർ സംബന്ധിക്കും.

ഫ്ളോറിയൻ ഡിട്രിച്ച് സംവിധാനം ചെയ്‌ത തൗബാബ്, സാറാ ബ്ലാസ്‌കിവിറ്റ്സിൻറെ പ്രഷ്യസ് ഐവി, ലിസ ബെയ്റിത്തിൻറെ പ്രിൻസ്, ഫ്രാൻസിസ്‌ക സ്റ്റൻകെലിൻറെ ദി ലാസ്റ്റ് എക്‌സിക്യൂഷൻ എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

ALSO READ: ഇന്ത്യക്ക് പ്രതീക്ഷയായി 117 പേർ; കായികമേളകളുടെ ഉത്സവത്തിന് ഇന്ന് പാരിസിൽ തിരിതെളിയും

1957ൽ കൊൽക്കത്തയിലാണ് ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തുടക്കം. ശേഷം തിരുവനന്തപുരവും കൊച്ചിയുമടക്കം രാജ്യത്ത് ആറ് ശാഖകളാണ് ഇൻസ്റ്റിറ്റ്യൂട്ടിന് ഉള്ളത്. തിരുവനന്തപുരത്ത് 2008-ലാണ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News