ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം ആന്‍ഡ്രിയാസ് ബ്രമ അന്തരിച്ചു 1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്കെതിരെ വിജയഗോള്‍ നേടിയ താരത്തെ ആരും മറക്കില്ല. ലോകകപ്പ് രാജ്യത്തിന് നേടിത്തന്ന താരമെന്ന നിലയിലും അതിനുമപ്പുറം വേണ്ടപ്പെട്ട ആള്‍ എന്ന നിലയിലും ഞങ്ങളുടെ ഹൃദയത്തില്‍ എന്നും ഉണ്ടാകുമെന്ന് മുന്‍ ക്ലബായ ബയേണ്‍ മ്യൂണിക് എക്സില്‍ കുറിച്ചു.
Also Read: അജിത്തിന്റെ ഹിറ്റ് ചിത്രം റീ റിലീസിനൊരുങ്ങുന്നു; ആകാംക്ഷയില്‍ പ്രേക്ഷകര്‍
അറ്റാക്കിംഗ് ലെഫ്റ്റ് ബാക്കായി കളിച്ച ബ്രമ, 1990 ലോകകപ്പ് കിരീടം ജര്‍മ്മനിക്ക് സമ്മാനിച്ചപ്പോള്‍ മത്സരത്തില്‍ പിറന്ന ഒരേ ഒരുഗോള്‍ അദ്ദേഹത്തിന്റതായിരുന്നു. ഫൈനല്‍ മത്സരത്തില്‍ 85ാം മിനിറ്റിലായിരുന്നു ബ്രമയുടെ ഗോള്‍ പിറന്നത്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും അദ്ദേഹം ഒരു ഗോള്‍ നേടിയിരുന്നു.
ബയേണ്‍ മ്യൂണിച്ച്, ഇന്റര്‍ മിലാന്‍ തുടങ്ങിയ ക്ലബുകള്‍ക്കായും ബ്രമ ഗ്രൗണ്ടിലിറങ്ങി. 86 മത്സരങ്ങളില്‍ ജര്‍മന്‍ ജഴ്സിയണിഞ്ഞ ബ്രമ 1990 ലോകകപ്പ് ഫൈനലിലെ പെനാള്‍ട്ടിയില്‍ നിന്നുള്ളതുള്‍പ്പെടെ എട്ട് ഗോളുകള്‍ നേടി.
RIP Andreas Brehme 😔 pic.twitter.com/vZDsCMOab4
— gnrmarcel ツ (@gnrmarcel) February 20, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here