ജര്‍മന്‍ ഗായകനും റെക്കോര്‍ഡ് പ്രൊഡ്യൂസറുമായ ഫ്രാങ്ക് ഫാരിയന്‍ വിടപറഞ്ഞു. ബോണി എം എന്ന ഡിസ്‌ക്കോ ബാന്റിന്റെ സ്ഥാപകന്‍ കൂടിയായ ഫ്രാങ്ക് ഫാരിയന് 82 വയസായിരുന്നു. മയാമിയിലെ വീട്ടിലായിരുന്നു അന്ത്യം.
ALSO READ: ജൂഡിന്റെ 2018 പുറത്ത് തന്നെ, ഓസ്കർ പട്ടികയിൽ ഇന്ത്യയുടെ അഭിമാനമാകാൻ ടു കിൽ എ ടൈഗർ
1976ല്‍ സ്ഥാപിതമായ ബോണി എമ്മിന്റെ ഹിറ്റുകളില്‍ ഉള്‍പ്പെട്ട പാട്ടുകളാണ് ഡാഡി കൂള്‍, റാസ്പുടിന്‍, മേരീസ് ബോയ് ചൈല്‍ഡ് എന്നിവ. തെക്ക് പടിഞ്ഞാറന്‍ ജര്‍മനിയില്‍ 1941ല്‍ ജനിച്ച അദ്ദേഹത്തിന്റെ പേര് ഫ്രാന്‍സ് റൂതല്‍ എന്നായിരുന്നു. സംഗീത കരിയര്‍ തുടരുന്നതിന് ഒപ്പം ഷെഫായി പരിശീലനവും നേടിയിരുന്നു അദ്ദേഹം. ആദ്യം ഗായകനായും പിന്നീട് നിര്‍മാതാവായും അദ്ദേഹം വളര്‍ന്നു.
ALSO READ: തിരൂർ മലയാളം സർവകലാശാല തൂത്തുവാരി എസ്എഫ്ഐ, റീ ഇലക്ഷൻ നടന്ന മൂന്ന് സീറ്റുകളിലും വിജയം
അമേരിക്കന്‍ ഗായകരായ മീറ്റ് ലോഫ്, സ്റ്റീവ് വണ്ടര്‍ എന്നിവര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 800 മില്യണ്‍ റെക്കോര്‍ഡുകളാണ് ലോകവ്യാപകമായി ഇവരുടെ കൂട്ടുകെട്ടില്‍ വിറ്റ് പോയിട്ടുള്ളത്. 90കളില്‍ മില്ലി വാനിലിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളില്‍ അദ്ദേഹം കുറ്റസമ്മതം നടത്തിയിരുന്നു. 2022ല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ഫാരിയന് പന്നിയുടെ ഹൃദയവാല്‍വ് തുന്നിച്ചേര്‍ത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here