രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍ തിങ്കളാഴ്ച ഒമാനിലെത്തും. വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംയുക്ത സാധ്യതകളെപ്പറ്റി ചര്‍ച്ചകള്‍ നടത്തും. നിലവിലെ പ്രാദേശിക വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം നവംബര് 29 ന് അദ്ദേഹം ജര്‍മനിക്ക് മടങ്ങും.
ഒരു ജര്‍മന്‍ പ്രസിഡന്റിന്റെ കാലാവധി അഞ്ച് വര്‍ഷമാണ്. 2017 ഫെബ്രുവരി 12ന് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഫ്രാങ്ക്-വാള്‍ട്ടര്‍ സ്റ്റെയിന്‍മിയര്‍ 2022 ഫെബ്രുവരി 13ന് വീണ്ടും ജര്‍മന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2022 ജൂലൈ 13ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈത്തം ബിന്‍ താരിഖ് അല്‍ സൈദ് ജര്‍മനി സന്ദര്‍ശിച്ചിരുന്നു.
also read: സംവരണത്തിൽ തൊട്ടുകളി വേണ്ട: മുഖ്യമന്ത്രി പിണറായി വിജയൻ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here