കേരളാ മോഡലിനെ അഭിനന്ദിച്ച് ജര്‍മ്മന്‍ വിനോസഞ്ചാരികള്‍

കേരളാ മോഡലിനെ അഭിനന്ദിച്ച് ജര്‍മ്മന്‍ വിനോസഞ്ചാരികള്‍. ജര്‍മനിയില്‍ നിന്നും രണ്ടുമാസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നിക്കോളായും ഭാര്യ ആനും കേരളത്തില്‍ കറങ്ങി ഒടുവില്‍ കൊല്ലത്തെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയും കണ്ട് കേരള പെരുമ കണ്ടറിഞ്ഞു.

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നിക്കോളായും ഭാര്യ ആനും വര്‍ക്കലയു മൂന്നാറും കണ്ട് പിന്നെ വന്നത് കൊല്ലത്തേക്ക് അവിചാരിതമായാണ് ഇവര്‍ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആശ്രാമത്ത് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണ മേളയിലേക്കെത്തുന്നത്. സ്ഥിരമായി ലോകത്തെ പല സ്ഥലങ്ങളില്‍ യാത്ര ചെയ്യുന്ന ഇവര്‍ക്ക് ഹൃദ്യമായ അനുഭവമാണ് എന്റെ കേരളം മേള സമ്മാനിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു.

സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം സാങ്കേതികമായി കേരളം മുന്നേറിയ വിവിധ പദ്ധതികളും വിശദമായി മനസ്സിലാക്കിയ ഇവര്‍ക്കിപ്പോ കേരളത്തെക്കുറിച്ചു പറയാന്‍ നൂറ് നാവാണ്. നാടന്‍ രുചികളും, കൈത്തറിയും, കരകൗശല വസ്തുക്കളും ജര്‍മന്‍ ദമ്പതികള്‍ക്ക് നവ്യാനുഭവമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News