യുവേഫ നാഷൻസ് ലീഗിൽ ജർമനിക്ക് വീണ്ടും തകർപ്പൻ ജയം. എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ബോസ്നിയയെ തകർത്തു. പ്രാഥമിക റൗണ്ടിലെ അഞ്ചാം മത്സരത്തിലാണ് യൂറോപ്പ പാർക്കിൽ ജർമനി അഴിഞ്ഞാടിയത്. ജയത്തോടെ എ ഗ്രൂപ്പ് മൂന്നില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയ ജര്‍മ്മനി ടൂര്‍ണമെന്‍റില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്തും ഉറപ്പിച്ചു.
ഫ്ലോറൻസ് വൈറ്റ്സും ടിമ്മും ജർമനിക്കായി ഇരട്ട ഗോൾ നേടി. ജമാൽ മുസിയാള, കൈ ഹാവേർട്സ്, ലിറോയ് സനെ എന്നിവരും ഗോൾ നേടി. യമാല്‍ മുസ്യാല, കായ് ഹാവെര്‍ട്‌സ്, ലിറോയ് സാനെ എന്നിവരാണ് ബാക്കിയുള്ള ഗോളുകൾ അടിച്ചു കൂട്ടിയത്. ബോസ്‌നിയക്കെതിരായ മത്സരത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ ജൂലിയൻ നെഗ്ലസ്‌മാനും സംഘത്തിനും ആധിപത്യം പുലര്‍ത്താനായി.
ALSO READ; ഗില്ലിനും രാഹുലിനും പരുക്ക്; ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റില്‍ ഈ മലയാളി താരം ടീമിലേക്ക്
രണ്ടാം മിനിറ്റില്‍ ക്യാപ്‌റ്റൻ ജോഷുവ കിമ്മിച്ചിന്‍റെ ക്രോസിൽ യമാല്‍ മുസ്യാലയാണ് ആദ്യ ഗോള്‍ നേടിയത്. 23 മത്തെ മിനിറ്റിൽ ടിം ക്ലെയിൻഡിയൻസ്റ്റിന്‍റെ വക രണ്ടാം ഗോൾ. ജര്‍മ്മൻ ജഴ്‌സിയില്‍ 29കാരന്‍റെ ആദ്യ ഗോള്‍ കൂടിയായിരുന്നു ഇത്. 37 ആം മിനിറ്റിൽ കായ് ഹാവെര്‍ട്‌സിന്‍റെ വക വീണ്ടും ഗോൾ.
രണ്ടാം പകുതിയില്‍ പന്ത് തട്ടാനിറങ്ങിയ ജര്‍മ്മനി 50 ആം മിനിറ്റില്‍ വീണ്ടും ലക്ഷ്യം കണ്ടു. മധ്യനിരതാരം ഫ്ലോറിയൻ വിര്‍ട്‌സിന്‍റെ വകയായിരുന്നു ഗോള്‍. 57 ആം മിനിറ്റില്‍ വീണ്ടും ഗോളടിച്ച് വിര്‍ട്‌സ് ജര്‍മ്മനിയുടെ ലീഡ് അഞ്ചാക്കി ഉയര്‍ത്തി. 66 ആം മിനിറ്റില്‍ സാനെയും 79 ആം മിനിറ്റില്‍ ക്ലെയിൻഡിയൻസ്റ്റും ചേര്‍ന്നായിരുന്നു ജര്‍മ്മൻ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
ഗ്രൂപ്പ് എ ത്രീയിലെ മറ്റൊരു മത്സരത്തില്‍ നെതര്‍ലൻഡ്‌സിന് ഉജ്ജ്വല ജയം നേടി. ഹംഗറിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഡച്ച് പട തോല്‍പ്പിച്ചത്.
Seven, yes seven goals this evening 💪#DFB #GermanFootball #GermanMNT #NationsLeague #GERBIH pic.twitter.com/wkVml7FZ3m
— German Football (@DFB_Team_EN) November 16, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here