ജർമനി ഇൻ ഡെന്‍മാര്‍ക് ഔട്ട്: ഇടിയും മഴയും കണ്ട മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആതിഥേയരുടെ ആധിപത്യം

യൂറോ കപ്പിൽ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനി ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ ജയം. മഴയും ഇടിമിന്നലുമുണ്ടായതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും ആവേശം ചോരാതെ തന്നെയാണ് ഇരു ടീമുകളും മത്സരിച്ചു കളിച്ചത്. രണ്ടാം പകുതിയിലാണ്ജർമനിയുടെ രണ്ട് വിജയ ഗോളുകളും പിറന്നത്. കായ് ഹാവെര്‍ട്്‌സ്, ജമാല്‍ മുസിയാല എന്നിവരാണ് ജര്‍മനിയുടെ ഗോളുകള്‍ നേടിയത്.

ALSO READ: ‘ഇതാണ് കാൽപ്പന്ത് കളിയുടെ മനോഹാരിത’, ലോകചാമ്പ്യന്മാർക്കെതിരെ ഇടിത്തീ പോലെ രണ്ടു ഗോൾ; സ്വിറ്റ്‌സര്‍ലന്‍ഡ് പറന്നുയരുമ്പോൾ ഇറ്റലി പുറത്തേക്ക്

പെനാല്‍റ്റിയിലൂടെ ഒന്നാമതെത്തിയ ജർമനിക്ക് വേണ്ടി ഹാവെര്‍ട്‌സാണ് ആദ്യ ഗോൾ നേടിയത്. 68ആം മിനിറ്റില്‍ മുസിയാലയുടെ തകര്‍പ്പന്‍ ഗോളിലൂടെ ജര്‍മനി ലീഡൂയര്‍ത്തി. ടൂര്‍ണമെന്റില്‍ താരത്തിന്റെ മൂന്നാം ഗോളാണിത്. ഷ്‌ളോട്ടര്‍ബെക്കിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍.

ALSO READ: ‘ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഇപ്പോൾ അയാളാണ്’, നന്ദി ടീം ഇന്ത്യ, നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു: മോഹൻലാൽ

അതേസമയം, ടൂർണമെന്റിൽ നടന്ന ആദ്യ മത്സരത്തിൽ ഇറ്റലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിക്കൊണ്ട് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വർട്ടറിൽ ഇടം നേടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തികഞ്ഞ ആധിപത്യത്തോടെയായിരുന്നു സ്വിസ് ടീമിന്റെ വിജയം. റെമോ ഫ്രലേര്‍, റൂബന്‍ വര്‍ഗാസ് എന്നിവരാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോളുകള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News