ജര്‍മനിയില്‍ രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തി. ഡസല്‍ഡോര്‍ഫില്‍ നിന്നാണ് ബോംബ് കണ്ടെത്തിയത്. ഇന്നലെയാണ് ബോംബ് കണ്ടെത്തിയത്. ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെ താമസിപ്പിച്ചിരിക്കുന്ന 13,000 പേരെ താത്ക്കാലികമായി ഒഴിപ്പിച്ചു.
രണ്ടാം ലോക മഹായുദ്ധ സമയത്ത് പ്രയോഗിച്ച പൊട്ടാതെ കിടന്ന ബോംബാണ് കണ്ടെത്തിയിരിക്കുന്നത്. പൊലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് ബോംബ് നിര്‍വീര്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ ഡച്ച് വെല്ലെ അറിയിച്ചു. ഡസല്‍ഡോര്‍ഫില്‍ സിറ്റി മൃഗശാലയ്ക്ക് സമീപമാണ് ഒരു ടണ്‍ ഭാരമുള്ള ഷെല്‍ കണ്ടെത്തിയത്. ഡസല്‍ഡോര്‍ഫില്‍ ബോംബ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ 500 മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ താമസക്കാരോടും താത്ക്കാലികമായി ഒഴിയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവിടേക്കുള്ള റോഡുകളും താത്ക്കാലികമായി അടച്ചു. എന്നാല്‍ എത്ര നാളേക്കാണ് നിയന്ത്രണങ്ങള്‍ എന്നോ എന്ന് ബോബ് നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്നോ വ്യക്തമാക്കിയിട്ടില്ല.
2017ല്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ 1.4 ടണ്‍ ഭാരമുള്ള ബോംബ് കണ്ടെത്തിയത് 65,000 പേരെ ഒഴിപ്പിക്കാന്‍ കാരണമായിരുന്നു. 2021 ഡിസംബറില്‍ മ്യൂണിച്ച് സ്റ്റേഷന് സമീപം രണ്ടാം ലോക മഹായുദ്ധത്തിന്റെ ബോംബ് പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരുക്കേറ്റിരുന്നു. രണ്ട് ലോകമഹായുദ്ധങ്ങളില്‍ ഉപയോഗിച്ച ആയിരക്കണക്കിന് ബോംബുകള്‍ ഇപ്പോഴും ജര്‍മ്മനിയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here