ജര്‍മനിയുടെ കിടിലന്‍ തിരിച്ചുവരവ് ; യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ സ്‌കോട്ലന്‍ഡിനെ തകര്‍ത്തു

പത്തുവര്‍ഷം മുമ്പ് ലോകകിരീടത്തില്‍ മുത്തമിട്ടു പിന്നീടു നടന്ന കോണ്‍ഫെഡറേഷന്‍ കപ്പിലും വിജയിച്ചതിന് ശേഷം നിരനിരയായി തോല്‍വികള്‍ ഏറ്റുവാങ്ങിയ ജര്‍മനി, യൂറോ കപ്പ് ഫുട്‌ബോള്‍ ഉദ്ഘാടന മത്സരത്തില്‍ വമ്പന്‍ തിരിച്ചുവരവ്. ആതിഥേയരായ ജര്‍മനി സ്‌കോട്ട്‌ലന്റിനെ തോല്‍പ്പിച്ചത് 5 – 1നാണ്.

ALSO READ:  പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപണം; അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

ഈ യൂറോ കപ്പോടെ പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസിന്റെ നിര്‍ണായകമായ നീക്കങ്ങളാണ് മൂന്നു തവണ സ്‌കോട്ട്‌ലന്റ് വല കുലുങ്ങാന്‍ കാരണമായത്. ആദ്യ മൂന്നു ഗോളുകള്‍ക്കും ചുക്കാന്‍ പിടിച്ചത് മധ്യനിരയില്‍ കളി നിയന്ത്രിച്ച മുന്‍ റയല്‍ മഡ്രിഡ് താരം ടോണി ക്രൂസാണ്.

ബയണ്‍ മ്യൂണിക്കിന്റെ മൈതാനത്ത് ബയേര്‍ ലെവര്‍ക്യൂസന്റെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഫ്‌ലോറിയന്‍ വിര്‍ട്‌സിന്റെ ബുള്ളറ്റ് ഷോട്ട് ഗോള്‍! അലിയാന്‍സ് അരീനയില്‍ ആര്‍ത്തിരമ്പിയ ജര്‍മന്‍ ആരാധകരെ ഒന്നിനു പിന്നാലെ ഒന്നായി ആവേശക്കൊടുമുടിയിലേക്ക് ഗോളടിച്ചുയര്‍ത്തി ബയണ്‍ മ്യൂണിക്കിന്റെ ജമാല്‍ മുസിയാളയും ആര്‍സനലിന്റെ കായ് ഹാവേര്‍ട്‌സും ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ നിക്ലാസ് ഫുള്‍ക്രൂഗും എമ്രി കാനും! യൂറോ കപ്പ് ഫുട്‌ബോളിന്റെ ഉദ്ഘാടന മത്സരത്തില്‍, ആതിഥേയരായ ജര്‍മനിക്കു സ്‌കോട്ലന്‍ഡിനെതിരെ 51 വിജയം.

ALSO READ: ‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി…’ ; പാട്ട് ബാക്കിയാക്കി അവർ മാഞ്ഞു

ഫ്‌ലോറിയന്‍ വിര്‍ട്‌സ് (10), ജമാല്‍ മുസിയാള (19), കായ് ഹാവേര്‍ട്‌സ് (പെനല്‍റ്റി 45+1), നിക്ലാസ് ഫുള്‍ക്രൂഗ് (68), എമ്രി കാന്‍ (90+3) എന്നിവരാണു ജര്‍മനിക്കായി ഗോളുകള്‍ നേടിയത്.
ആദ്യപകുതിയില്‍ യുവതാരങ്ങളായ വിര്‍ട്‌സും മുസിയാളയും ഹാവേര്‍ട്‌സും തുടങ്ങിവച്ച ഗോളടിച്ചു. പിന്നാലെ പകരക്കാരായി രണ്ടാം പകുതിയിലിറങ്ങിയ സീനിയര്‍ താരങ്ങളായ നിക്ലാസ് ഫുള്‍ക്രൂഗും എമ്രി കാനും വീണ്ടും ജര്‍മനിക്കായി ഗോളുകള്‍ നേടി.

മറുവശത്ത്, ആദ്യപകുതിയുടെ അവസാന നേരത്ത് ജര്‍മന്‍ ക്യാപ്റ്റന്‍ ഇല്‍കെ ഗുണ്ടോവാനെ പെനല്‍റ്റി ഏരിയയില്‍ വീഴ്ത്തിയതിനു ചുവപ്പുകാര്‍ഡ് കണ്ട സെന്റര്‍ ബാക്ക് റയാന്‍ പോര്‍ട്ടിയൂസിന്റെ അഭാവത്തില്‍ സ്‌കോട്ലന്‍ഡ് രണ്ടാം പകുതിയില്‍ 10 പേരുമായാണു കളിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News