കേരള സർവകലാശാല അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/ എയ്ഡഡ് /സ്വാശ്രയ/ യു.ഐ.ടി./ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കോളേജ് തലത്തിൽ നടത്തുന്ന 30, 31 തീയതികളിൽ ആണ് സ്പോട് അഡ്മിഷൻ നടത്തുന്നത്. പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടുമായി അന്നേദിവസം രാവിലെ 11 ന് മുൻപായി കോളേജുകളിൽ എത്തണം.
നേരിട്ട് ഹാജരാകാൻ സാധിക്കാത്ത വിദ്യാർഥികൾക്കും ഒന്നിലധികം കോളേജുകൾ താത്പര്യമുള്ള വിദ്യാർഥികൾക്കും സാക്ഷ്യപത്രം നൽകി രക്ഷാകർത്താവിനെയോ പ്രതിനിധിയെയോ അയയ്ക്കാവുന്നതാണ്. ഒഴിവുകൾക്ക് അനുസരിച്ച് 31 നും കോളേജുകളിൽ ഹാജരായി അഡ്മിഷൻ നേടാം. ഇതിനകം രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്ത വിദ്യാർഥികൾക്കും ഈ സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാം. ഒഴിവുള്ള സീറ്റുകളുടെ വിവരം https://admissions.keralauniversity.ac.in-ൽ ലഭിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here