‘വേഗം സുഖം പ്രാപിക്കട്ടെ’; സൂപ്പര്‍സ്റ്റാറിന് ആശ്വാസവാക്കുകളുമായി ഉലകനായകന്‍

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ആശ്വാസവാക്കുകളുമായി ഉലകനായകന്‍ കമല്‍ഹാസന്‍. തന്റെ പ്രിയപ്പെട്ട സുഹൃത്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ”ആശുപത്രിയില്‍ കഴിയുന്ന എന്റെ പ്രിയ സുഹൃത്ത് സൂപ്പര്‍സ്റ്റാര്‍ @രജനികാന്ത് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു” എന്നാണ് താരം പങ്കുവെച്ച കുറിപ്പ്.

ALSO READ:ഏഴുവയസുകാരിയെ കുത്തിക്കൊലപ്പെടുത്തി സഹോദരി; സംഭവം യു എസിൽ

ഹൃദയസംബന്ധമായ ചികിത്സയ്ക്ക് വിധേയനായ രജനീകാന്ത് നാളെയോടെ ആശുപത്രി വിട്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രിയോടെയാണ് രജനി കാന്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലില്‍ വീക്കം കണ്ടെത്തി. ശസ്ത്രക്രിയ ഇല്ലാതെ ട്രാന്‍സ് കത്തീറ്റര്‍ രീതിയിലൂടെ ചികിത്സ നല്‍കി പ്രശ്‌നം പരിഹരിച്ചതായി ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ 2വിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനും രജനികാന്തും വീണ്ടും ഒന്നിച്ച് അഭിനയിച്ചത്.

ALSO READ:മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News