ലാ ലിഗയിൽ ശനിയാഴ്ച നടന്ന നിർണായക പോരാട്ടത്തിൽ ബാഴ്‌സലോണയ്ക്ക് നിരാശ. ഗെറ്റാഫെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ബാഴ്‌സ സമനില വഴങ്ങുകയായിരുന്നു. ഗെറ്റാഫെയുടെ തട്ടകത്തിലായിരുന്നു മത്സരം. ബാഴ്സയുടെ ലാ ലിഗ കിരീടം എന്ന മോഹത്തിനേറ്റ തിരിച്ചടി കൂടിയാണ്.
മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകളടിച്ച് സമനിലയിലേക്ക് എത്തുകയായിരുന്നു. 9-ാം മിനിറ്റിൽ ജൂൾസ് കൗണ്ടെ ബാഴ്സക്ക് ലീഡ് നൽകിയെങ്കിലും മൗറോ അരംബാരിയിലൂടെ ആദ്യ പകുതിയിൽ തന്നെ ഗെറ്റാഫെ സമനില ഗോൾ നേടി.
ലാ ലിഗയില്‍ കഴിഞ്ഞ എട്ട് മത്സരങ്ങളില്‍ നിന്ന് ബാഴ്‌സയ്ക്ക് ഒരു വിജയം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ലഗാസിനെതിരായി തോൽവി മുതലെടുക്കാനും ബാഴ്സക്ക് സാധിച്ചില്ല. സമനിലയോടെ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ് ബാഴ്സലോണ.
20 മത്സരങ്ങളില്‍ 12 വിജയവും 39 പോയിന്റുകളുമായി നിലവില്‍ മൂന്നാം സ്ഥാനത്താണ് ബാഴ്‌സ. 20 പോയിന്റുകളുള്ള ഗെറ്റാഫെ പട്ടികയില്‍ 16-ാമതാണ്.
ഞായറാഴ്ച റയൽ മാഡ്രിഡ് ലാൽ പാൽമാസിനെ നേരിടും മത്സരത്തിൽ റയൽ ജയിച്ചാൽ അത്ലറ്റിക്കോയെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താൻ റയലിന് സാധിക്കും. അതോടെ ബാഴ്സയും റയലും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഏഴ് ആകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here