ഹൃദയാഘാതം; 28 കാരനായ ഘാന ഫുട്ബോൾ താരത്തിന് ഗ്രൗണ്ടിൽ ദാരുണാന്ത്യം

ഘാന ഫുട്ബോൾ താരം റാഫേൽ ദ്വാമേന (28) ഹൃദയാഘാതം മൂലം മരിച്ചു. അൽബേനിയൻ സൂപ്പർലിഗ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച അൽബേനിയൻ ലീഗിലെ എഗ്നേഷ്യയും പാർടിസാനിയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. കളിയുടെ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചു.

ALSO READ: വിവാഹം അറേഞ്ച്ഡ് ആയിരുന്നു, എന്നിൽ അവൾ സന്തുഷ്ടയായിരുന്നില്ല; ആദ്യ ഭാര്യയെയും കുഞ്ഞിനേയും കുറിച്ച് ഷൈൻ ടോം ചാക്കോ

കളിയുടെ 24-ാം മിനിറ്റിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ദ്വാമേനയെ ഗ്രൗണ്ടിലുണ്ടായിരുന്ന ഡോക്ടർമാർ പ്രാഥമിക പരിശോധന നടത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 2017 ൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടെന്നു തിരിച്ചറിഞ്ഞെങ്കിലും താരം ഫുട്ബോൾ ഉപേക്ഷിക്കാൻ തയാറായിരുന്നില്ല. 2021-ൽ ഓസ്ട്രിയൻ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ദ്വാമേനയ്ക്ക് ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ-ഡിഫിബ്രിലേറ്റർ (ഐസിഡി) ഘടിപ്പിച്ചിരുന്നു. പ്രീമിയര്‍ ലീഗിലെ ബ്രൈറ്റണ്‍ ക്ലബില്‍ ചേരുന്നതിനായി വൈദ്യ പരിശോധനക്ക് വിധേയനാകുന്നതിനിടെയാണ് താരത്തിന്റെ ഹൃദയത്തില്‍ തകരാര്‍ കണ്ടെത്തുന്നത്.

ALSO READ: പറഞ്ഞ വാക്കുപാലിച്ച് സിപിഐഎം; കൂട്ടിക്കൽ ദുരിതബാധിതർക്കായുള്ള വീടുകളുടെ താക്കോൽദാനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

വൈദ്യ പരിശോധനയില്‍ പരാജയപ്പെട്ടതോടെ താരത്തെ ക്ലബിലെടുത്തില്ല. പിന്നാലെ ഓസ്ട്രിയയില്‍ ലു നൊക്കുവിന് വേണ്ടിയും എഫ്.സി സൂറിച്ചിനുവേണ്ടിയും കളിച്ചു. കളിക്കിടയിൽ പലതവണ കുഴഞ്ഞുവീഴുന്ന പ്രശ്നമുണ്ടായിരുന്നതിനാൽ ക്ലബ് വിടുകയായിരുന്നു. തന്റെ ഫുട്ബോൾ ജീവിതം അവസാനിപ്പിക്കാൻ താത്പര്യമില്ലായിരുന്ന ദ്വാമേന ഇതോടെ അൽബേനിയൻ ലീഗിലെ പ്രധാനിയാവുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News