രാവിലെ ഒരു നെയ്യ് കോഫി ആയാലോ ? ഹെല്‍ത്തിയാണ്, ടേസ്റ്റിയും…

രാവിലെ എഴുന്നേറ്റാല്‍ എല്ലാവര്‍ക്കും ചായ നിര്‍ബന്ധമാണ്.ചിലപ്പോള്‍ അത് പാല്‍ ചായ ആവാം കട്ടന്‍ ആവാം അഥവാ കോഫിയുമായേക്കാം.എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് നെയ്യ് കോഫി.ആരോഗ്യപരവും പോഷകങ്ങളാല്‍ സമ്പുഷ്ടവുമായ ഭക്ഷണപാനീയമാണ് നെയ്യ് കോഫി. നെയ്യ് ഒഴിച്ച് കാപ്പി കുടിക്കുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

മറ്റ് കാപ്പി കുടിക്കുന്നതിനെക്കാള്‍ നെയ്യ് ഒഴിച്ച കാപ്പി കുടിക്കുന്നത് ദീര്‍ഘനേരം ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും. നെയ്യില്‍ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ തടിവെക്കുമെന്ന പേടി വേണ്ട.ഒമേഗ-3, 6, 9 എന്നിവയുടെ ഏറ്റവും മികച്ച സ്രോതസ്സുകളിലൊന്നാണ് നെയ്യ്. ഹൃദയാരോഗ്യം, മെറ്റബോളിസം, തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവ വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. മറ്റൊരു പ്രധാനപ്പെട്ട ഒരു സവിശേഷതയാണ്് ദഹനം എളുപ്പമാക്കുമെന്നത്. ഒഴിഞ്ഞ വയറ്റില്‍ കാപ്പി കുടിക്കുന്നത് കൊണ്ടാണ് സാധാരണ അസിഡിറ്റി പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. നെയ്യില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ ദഹനവ്യവസ്ഥയെ എളുപ്പമാക്കും.

നെയ്യ് കോഫി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ആലോചിച്ച് ബുദ്ധിമുട്ടേണ്ട .സാധാരണ കാപ്പി ഉണ്ടാക്കുന്നത് പോലെ വളരെ എളുപ്പമാണ് നെയ്യ് ഒഴിച്ചുള്ള കാപ്പി ഉണ്ടാക്കാനും. കാപ്പി ഉണ്ടാക്കിയ ശേഷം കുറച്ച് നേരം തിളപ്പിക്കുക. ശേഷം ഒരു ടേബിള്‍സ്പൂണ്‍ നെയ്യ് ചേര്‍ക്കുക. കുറച്ച് നേരം ഇളക്കിയ ശേഷം ആവശ്യത്തിന് മധുരം ചേര്‍ത്താല്‍ കോഫി റെഡിയായി. ഈ തണുപ്പ് കാലത്ത് എല്ലാവരും നെയ്യ് കോഫി ഒന്ന് പരീക്ഷിച്ച് നോക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News