ശരീരഭാരം കൂട്ടാന്‍ മാത്രമല്ല കുറയ്ക്കാനും നെയ്യ് ഉപയോഗിക്കാം

ശരീരഭാരം വര്‍ദ്ധിക്കുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുകയാണോ നിങ്ങള്‍ എങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് കൊഴുപ്പിന്റെ അളവ് നിങ്ങള്‍ പൂര്‍ണ്ണമായും വെട്ടിച്ചുരുക്കേണ്ടതാണ്.വണ്ണം കുറയ്ക്കുവാന്‍ നമ്മെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ് നെയ്യ്

ALSO READ പ്രഗ്നാനന്ദയ്ക്ക് മുന്നില്‍ ലോക ചാമ്പ്യന്‍ കീഴടങ്ങി;  വിശ്വനാഥന്‍ ആനന്ദിനെയും പിന്നിലാക്കി, ഇനി ഇന്ത്യയുടെ നമ്പര്‍ വണ്‍ താരം

വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയ്‌ക്കൊപ്പം നെയ്യില്‍ അടങ്ങിയിട്ടുള്ള ബ്യൂട്ടിറിക് ആസിഡ് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും മുടിയെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും അസ്ഥികളെ ശക്തിപ്പെടുത്തുന്നതിനും കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. നെയ്യ് നമ്മുടെ ശരീരത്തില്‍ നിന്ന് ദുഷിപ്പുകളെ നീക്കം ചെയ്ത് ശരീരം ശക്തിപ്പെടുത്തുവാന്‍ ഫലപ്രദമാണ്.

ALSO READ ;ലോക ചാമ്പ്യനെ വീഴ്ത്തി ഒന്നാമത്; ചരിത്രം സൃഷ്ടിച്ച് പ്രഗ്നാനന്ദ

ഒന്നോ രണ്ടോ ചെറിയ സ്പൂണ്‍ നെയ്യ് ദിവസവും കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ് എന്നാണ് പറയപ്പെടുന്നത്. കൊഴുപ്പ് കോശങ്ങളുടെ വലിപ്പം കുറയ്ക്കാന്‍ സഹായിക്കുന്ന അമിനോ ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍, നിങ്ങള്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു.നെയ്യ് ഒമേഗ 3 (ഡിഎച്ച്എ) കൊഴുപ്പും ഒമേഗ 6 ഉം (സിഎല്‍എയും) കൊണ്ട് സമ്പുഷ്ടമായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് സഹായിക്കും. കൊഴുപ്പ് കുറച്ചുകൊണ്ട് ശരീരം മേലിഞ്ഞതാക്കി മാറ്റുവാന്‍ ഒമേഗ 6 സഹായിക്കുന്നതാണ്. കൊഴുപ്പ് കോശങ്ങളെ ഊര്‍ജ്ജത്തിനായി കത്തിക്കാന്‍ നെയ്യ് സഹായിക്കുന്നുവെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ALSO READ ;പ്രധാനമന്ത്രിയുടെ ബിരുദത്തെ കുറിച്ചുള്ള പരാമര്‍ശം; ദില്ലി മുഖ്യമന്ത്രിക്കെതിരെയുള്ള അപകീര്‍ത്തി കേസില്‍ സ്റ്റേയുമായി സുപ്രീം കോടതി

കൊഴുപ്പ് കോശങ്ങളുടെ വലുപ്പം ചുരുക്കാന്‍ കഴിയുന്ന അവശ്യ അമിനോ ആസിഡുകള്‍ നെയ്യില്‍ നിറഞ്ഞിരിക്കുന്നു. നിങ്ങളുടെ ശരീരം കൊഴുപ്പ് വേഗത്തില്‍ ശേഖരിക്കുകയാണെങ്കില്‍ നെയ്യ് ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് അതില്‍ നിന്ന് രക്ഷ നേടുവാന്‍ ഗുണം ചെയ്യും. കൂടാതെ, നെയ്യില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ശരീരവണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യും.നെയ്യില്‍ ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍, അമിതമായാല്‍ അമൃതും വിഷം എന്ന് പറയുന്നത് നെയ്യിനും ബാധകമാണ്. കൊഴുപ്പ് കൂടുതലായതിനാല്‍ ഇത് മിതമായ അളവില്‍ വേണം കഴിക്കുവാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News