റെസ്‌റ്റോറന്റില്‍ കിട്ടുന്ന അതേ രുചിയില്‍ ക്രിസ്പി നെയ് റോസ്റ്റ് വീട്ടിലുണ്ടാക്കാം

റെസ്‌റ്റോറന്റില്‍ കിട്ടുന്ന അതേ രുചിയില്‍ ക്രിസ്പി നെയ് റോസ്റ്റ് വീട്ടിലുണ്ടാക്കാം.  വെറും പേപ്പറിന്റെ കനത്തില്‍ മൊരിഞ്ഞ നെയ് റോസ്റ്റ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകൾ

പച്ചരി 2 കപ്പ്‌

ഉഴുന്ന് 1/4 കപ്പ്

ഉലുവ 1/4 സ്പൂൺ

ചൗ അരി 1/4 കപ്പ്

ഉപ്പ് 1 സ്പൂൺ

വെള്ളം 2 ഗ്ലാസ്‌

തയ്യാറാക്കുന്ന വിധം

പച്ചരി അല്ലെങ്കിൽ ദോശ റൈസ് ആണ്‌, രണ്ട് ഗ്ലാസ്‌ അരി, ഒപ്പം കാൽ ഗ്ലാസ്‌ ഉഴുന്ന്, കാൽ ഗ്ലാസ്‌ ചൗഅരി, കാൽ സ്പൂൺ ഉലുവ എന്നിവ നന്നായി കഴുകി അതിലേക്ക് ആവശ്യത്തിന് വെള്ളം വച്ചു കുതിരാൻ ആയി മാറ്റി വയ്ക്കുക.

എല്ലാം നന്നായി കുതിർന്നു കഴിഞ്ഞാൽ, ഒട്ടും തരിയില്ലാതെ അരച്ച് എടുക്കുക. അരച്ച ശേഷം മാവ് കൈ കൊണ്ട് നന്നായി കുഴച്ചെടുക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ മാവ് കൂടുതൽ മൃദുവായി കിട്ടും. ശേഷം മാവ് അടച്ചു വയ്ക്കുക, 8 മണിക്കൂർ കഴിയുമ്പോൾ മാവ് നന്നായി പുളിച്ചു പൊങ്ങി വന്നിട്ടുണ്ടാകും.

ഈ സമയത്തു ഉപ്പ് കൂടി ചേർത്ത് കൊടുക്കാം.

ശേഷം ദോശ കല്ല് വച്ചു ചൂടാകുമ്പോൾ മാവ് ഒഴിച്ച് പരത്തി നല്ലെണ്ണയോ, നെയ്യോ ഒഴിച്ച് രണ്ട് വശവും നന്നായി മൊരിയുമ്പോൾ എടുക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News