പിഎസ്ജി ഗോള്‍കീപ്പര്‍ ഡോണറുമ്മയെയും പങ്കാളിയെയും നഗ്നരാക്കി കെട്ടിയിട്ട് കവര്‍ച്ച; 4.56 കോടി മോഷണം പോയി

പിഎസ്ജിയുടെ ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ലൂയ്ജി ഡോണറുമ്മയുടെ പാരീസിലെ വീട്ടില്‍ വന്‍ കവര്‍ച്ച. താരത്തേയും പങ്കാളി അലെസിയ എലെഫാന്റെയെയും കെട്ടിയിട്ടായിരുന്നു കവര്‍ച്ച നടന്നത്. ഇരുവരേയും സംഘം ആക്രമിക്കുകയും വീട്ടില്‍ നിന്ന് 4.56 കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ കവരുകയും ചെയ്തു.

Also Read- ‘ഞാന്‍ രാജ്യത്തെ സംരക്ഷിച്ചു; പക്ഷേ ഭാര്യയെ സുരക്ഷിതയാക്കാന്‍ എനിക്ക് കഴിഞ്ഞില്ല’: മണിപ്പൂരില്‍ അതിക്രമത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവ് പറയുന്നു

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടിലേക്ക് അതിക്രമിച്ചെത്തിയ സംഘം താരത്തേയും പങ്കാളിയേയും വസ്ത്രാക്ഷേപം നടത്തുകയും കെട്ടിയിടുകയുമായിരുന്നു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും വിലയേറിയ വസ്തുക്കളും കവര്‍ന്നു. ഇരുവര്‍ക്കും നേരെ സംഘം ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഡോണറുമ്മയ്ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.

Also Read- “കൂടെയുണ്ടായിരുന്നവർ തന്ന കൊടുക്കൽ വാങ്ങലിൽ നിന്നാണ് ഇട്ടി സൃഷ്ടിക്കപ്പെട്ടത്”- അലൻസിയർ

അക്രമിസംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇരുവരും പുലര്‍ച്ചെ 3.20ഓടെ ഫ്ളാറ്റിന് തൊട്ടടുത്തുള്ള ഹോട്ടലില്‍ അഭയം തേടി. ഉടന്‍ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഹോട്ടലില്‍ പ്രാഥമിക പരിചരണം നല്‍കിയ ശേഷം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പാരിസ് പ്രോസിക്യൂട്ടറുടെ വക്താവ് അറിയിച്ചു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News