രാജവെമ്പാല വിഴുങ്ങിയത് മൂന്ന് കൂറ്റന്‍ പാമ്പുകളെ; അമ്പരന്ന് സോഷ്യല്‍ മീഡിയ; വൈറലായി വീഡിയോ

നിരവധി വീഡിയോകളാണ് പാമ്പുകളുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ രാജവെമ്പാലയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് വൈറലാകുന്നത്.ഒരേ സമയം വിഴുങ്ങിയ മൂന്ന് പാമ്പുകളെ ഒന്നിന് പിറകെ ഒന്നായി വായിലൂടെ പുറന്തള്ളുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

Also Read:ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ നായനാരുടെ സംഭാവനകൾ ശ്രദ്ധേയമാണ്: മന്ത്രി എം ബി രാജേഷ്

ഒന്നിന് പിറകെ ഒന്നായി മൂന്ന് പാമ്പുകളെ വായിലൂടെ പുറത്തേയ്ക്ക് തള്ളുന്നത് കണ്ട് കാഴ്ചക്കാര്‍ ഞെട്ടി. റോഡില്‍ എത്തിയാണ് പാമ്പുകളെ ഓരോന്നായി പുറന്തള്ളിയത്. മൂന്ന് പാമ്പുകളെ ഒരേ സമയം വിഴുങ്ങിയതിനെ തുടര്‍ന്ന് ഉണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാകാം പാമ്പുകളെ ഛര്‍ദ്ദിച്ചത് എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here