ന്യൂസിലന്റിനെതിരായ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് റെക്കോഡ്. ഏകദിനങ്ങളിൽ ഏറ്റവും വേഗതയിൽ 2000 റൺസ് തികയ്ക്കുന്ന ബാറ്റർ എന്ന റെക്കോഡാണ് ഗില്ലിനെ തേടിയെത്തിയത്. മുൻ സൗത്താഫ്രിക്കൻ താരം ഹാഷിം അംലയുടെ പേരിലായിരുന്നു മുൻപ് റെക്കോഡ്. 40 ഇന്നിങ്‌സുകളാണ് അംലക്ക് വേണ്ടിവന്നത്. എന്നാൽ 38 ഇന്നിങ്‌സുകൾ മാത്രമെടുത്താണ് ഗിൽ അംലയെ മറികടന്നത്.
ഗിൽ മാത്രമല്ല, ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും ഇന്നൊരു റെക്കോർഡ് സ്വന്തമാക്കി. ലോകകപ്പിലെ ആകെ വിക്കറ്റ് നേട്ടത്തിൽ അനിൽ കുംബ്ലെയെ ഷമി ഇന്ന് മറികടന്നു. 31 വിക്കറ്റുകളാണ് കുംബ്ലെയ്ക്ക് ലോകകപ്പുകളിൽ ഉണ്ടായിരുന്നത്. ഇന്നത്തെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ഷമി തന്റെ വിക്കറ്റ് നേട്ടം 36 ആയി ഉയർത്തി.
ALSO READ: ‘മാസപ്പടി അപ്പുക്കുട്ടന്മാര്‍’ ഇനിയും വരും; കെ അനില്‍ കുമാര്‍
ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണിങ് മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന ഷമിക്ക് ഇന്നാണ് സ്‌ക്വാഡിൽ ഇടം ലഭിച്ചത്. ഹർദിക് പാണ്ഡ്യയുടെ പരിക്കാണ് ഷമിക്ക് ടീമിൽ ഇടം നേടിക്കൊടുത്തത്. ആദ്യ പന്തിൽത്തന്നെ ഷമി യങ്ങിന്റെ വിക്കറ്റ് നേടുകയും ഇന്ത്യക്ക് ഗംഭീര തുടക്കം സമ്മാനിക്കുകയും ചെയ്തു. ഇതോടെ കുംബ്ലെയുടെ വിക്കറ്റ് നേട്ടം മറികടക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here