ടീം ഇന്ത്യക്ക് കൂടുതൽ കരുത്തേകാൻ ശുഭ്മാൻ ഗിൽ തിരിച്ചെത്തുന്നു. ഡെങ്കിപ്പനിയിൽനിന്ന് മോചിതനായ ഗിൽ പാകിസ്ഥാനൊപ്പം കളിച്ചേക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം.
ALSO READ: ഹിറ്റ് സിനിമകളുടെ നിർമാതാവ് പി വി ഗംഗാധരൻ അന്തരിച്ചു
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ എംഎസ്‌കെ പ്രസാദ് ആണ് ഒരു ദേശീയ മാധ്യമത്തിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ ടീമിന്റെ മുൻ ചെയർമാൻ ഓഫ് സെലക്ടർസ് കൂടിയായിരുന്നു എംഎസ്‌കെ പ്രസാദ്. ‘ ഞങ്ങൾ കരുതുന്നത് ഊഹാപോഹങ്ങൾക്കെല്ലാം വിട നൽകാമെന്നാണ്. ഗിൽ എന്തായാലും പാകിസ്ഥാനൊപ്പം കളിക്കും. അദ്ദേഹത്തിന് ചെറിയ ഒരു പനി ഉണ്ടായിരുന്നു, ഇപ്പോൾ മാറി’, പ്രസാദ് പറഞ്ഞു.
ALSO READ: ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം; ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി
ഓസ്‌ട്രേലിയക്കെതിരെ ചെന്നൈയിൽ നടന്ന മത്സരത്തിന് മുൻപായാണ് ഗില്ലിന് ഡെങ്കിപ്പനി പിടിച്ചത്. ആൻ തൊട്ട് സമ്പൂർണ വിശ്രമത്തിലായിരുന്നു ഗിൽ. അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ഗിൽ ഡൽഹിയിലേക്ക് യാത്ര ചെയ്തിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം അഹമ്മദാബാദിലെത്തിയ ഗിൽ മണിക്കൂറുകളോളം പ്രാക്ടീസിനായി ചിലവഴിച്ചിരുന്നു. ഇതോടെ ഗിൽ തിരിച്ചുവരും എന്ന അഭ്യൂഹവും ശക്തമായി.
ALSO READ: ഇത് നുമ്മടെ ‘ഫോർട്ട് കൊച്ചി രജനി’; രജനികാന്ത് കൊച്ചിയിലെന്ന് ഒരുനിമിഷം തെറ്റിദ്ധരിച്ച് ആരാധകർ
ശുഭ്മാൻ ഗിൽ തിരിച്ചെത്തുന്നതോടെ രോഹിത് ശർമ്മ – ഗിൽ ഓപ്പണിങ് സഖ്യം കൂടുതൽ ഫോമിലേക്കെത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ ഇഷാൻ കിഷന്റെ സ്ഥാനം എവിടെയാകുമെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here