ഇഞ്ചി മിഠായി വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

ഇഞ്ചി അത്ര നിസ്സാരക്കാരനല്ല. ഒരുപാട് അസുഖങ്ങൾക്ക് പ്രതിവിധി ഇഞ്ചിയിലുണ്ട്. 108 കറികൾക്ക് സമാനമാണ് ഇഞ്ചിക്കറി എന്നാണ് പഴമക്കാർ പറയാറ്. ഇഞ്ചി കറികളിൽ മാത്രമല്ല , ചായയിലും ,കഷായത്തിലും ചുക്കിന്റെ രൂപത്തിൽ പായസത്തിലും അങ്ങനെ എല്ലാം മലയാളികൾ ഇഞ്ചി ഉപയോഗപ്പെടുത്താറുണ്ട്. ഇഞ്ചി കൊണ്ട് മിഠായി ഉണ്ടാക്കുന്നതും വളരെ നല്ലതാണ്. ഏറെ കാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുന്ന ഒന്നാണ് ഇഞ്ചി മിഠായി. വളരെ എളുപ്പത്തിൽ എങ്ങനെ ഇഞ്ചി മിഠായി തയ്യാറാക്കാം എന്ന് നോകാം.

Also read:കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ

ചൂടായ ഒരു പാത്രത്തിലേക്ക് ഒരു കപ്പോളം ഉപ്പിട്ടതിനു ശേഷം 150 ഗ്രാം ഇഞ്ചി ഇട്ട് തിളപ്പിക്കുക. ഏഴ് മുതൽ എട്ട് മിനിറ്റ് വരെ ഇളക്കിയതിനു ശേഷം ഇഞ്ചി നല്ലതു പോലെ സോഫ്റ്റ് ആകും. ശേഷം ഉപ്പിൽ നിന്നും ഇഞ്ചി വെള്ളത്തിലേക്ക് മാറ്റാം.

Also read:മണിപ്പൂർ കലാപത്തിന് പിന്നിൽ ആർഎസ്എസും കേന്ദ്ര-സംസ്ഥാന സർക്കാരുകളും; എം വി ഗോവിന്ദൻ മാസ്റ്റർ

തൊലി പൊളിച്ച് ചെറുകഷ്ണങ്ങളാക്കിയ ഇഞ്ചിയുടെ കൂടെ പുതിനയിലയും രാമതുളസിയുടെ ഇലയും കൂടെ ചേർത്ത് ഒരു മിക്സിയുടെ ജാറിൽ നന്നായി അരച്ചെടുക്കാം. അരച്ചെടുത്ത ഇഞ്ചിയുടെ കൂട്ട് ഒരു പാനിലേക്ക് മാറ്റിയതിനു ശേഷം ശർക്കര, അയമോദകം, മഞ്ഞൾ പൊടി, എന്നിവ കൂടെ ചേർത്ത് നന്നായി പാകം ചെയ്‌തെടുക്കുക. അവസാനം കുറച്ച് നെയ്യ് കൂടി ചേർക്കാം.

Also read:മാത്യു കുഴൽനാടന്റെ വാദം പൊളിയുന്നു, ടി വീണ ജി എസ് ടി അടച്ചതിന്റെ രേഖകൾ കൈരളി ന്യൂസിന്

ഈ കൂട്ട് പാനിൽ നിന്നും വിട്ടുവരുമ്പോൾ തീ അണയ്ക്കാവുന്നതാണ്. തണുത്തതിനു ശേഷം കൈകളിൽ നെയ്യ് തടവി കുറച്ചെടുത്ത് ചെറിയ ബോൾ രൂപത്തിൽ ഉരുട്ടിയെടുക്കാം. കൽക്കണ്ടത്തിന്റെ പൊടിയിൽ പൊതിഞ്ഞെടുക്കുന്നതോടെ ഇഞ്ചി മിഠായി റെഡി. ജലദോഷം, ചുമ തുടങ്ങിയവയിൽ നിന്നും ഉടനടി ആശ്വാസം കിട്ടാൻ ഇഞ്ചി മിഠായി വളരെ നല്ലതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News