ജലദോഷത്തിന് മാത്രമല്ല ദഹനക്കേടിനും ബെസ്റ്റാ; ഇഞ്ചിമിട്ടായി വീട്ടിൽ തന്നെ പരീക്ഷിച്ചാലോ..?

Ginger Candy

ജലദോഷവും തൊണ്ട വേദനയും വന്നാൽ ഒരു ഇഞ്ചിമിട്ടായി കഴിച്ചാൽ നല്ല ആശ്വാസം കിട്ടും അല്ലെ. എന്നാൽ ജലദോഷത്തിനും പനിക്കും മാത്രമല്ല ദഹനക്കേടിനും ഇഞ്ചിമിട്ടായി കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോളും രക്തസമ്മർദവും കുറയ്ക്കാൻ ഇത് സഹായിക്കും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും അണുബാധ തടയുന്നതിനും ഇത് സഹായിക്കും. ഇത്രയധികം ഔഷധഗുണങ്ങൾ ഉള്ള ഇഞ്ചിമിട്ടായി തപ്പി നാടുമുഴുവൻ അലയേണ്ട. ഇനി വീട്ടിൽ തന്നെ പരീക്ഷിച്ച് നോക്കിയാലോ…

Also Read: ഗൂഗിൾ പേ വഴി അയച്ചു തരാം എന്ന് പറഞ്ഞ് ആളുകളുടെ കയ്യിൽനിന്നും പണം വാങ്ങും; എടിഎം കൗണ്ടറുകൾക്ക് മുന്നിൽ തട്ടിപ്പ് നടത്തിയ സംഘം കോഴിക്കോട് പിടിയിൽ

ആവശ്യമായ ചേരുവകൾ

ഇഞ്ചി പേസ്റ്റ് – 50 ഗ്രാം
ശർക്കര – 200 ഗ്രാം
കറുത്ത ഉപ്പ് – 1/4 ടീസ്പൂൺ
കുരുമുളക് – 1/4 ടീസ്പൂൺ
മഞ്ഞൾ – 1/4 ടീസ്പൂൺ
നെയ്യ് – 1/4 ടീസ്പൂൺ

Also Read: വാട്‌സ്ആപ്പിൽ വരുന്ന ലിങ്കും മെസേജും ശരിയാണോ ? പുതിയ ഫീച്ചർ സഹായിക്കും

പാകം ചെയ്യേണ്ട വിധം

ഇഞ്ചി നന്നായി അടിച്ചു പേസ്റ്റ് ആക്കുക. ഇതിലേക്ക് ശര്‍ക്കര ചേര്‍ത്ത് മിക്സ് ചെയ്യുക. അടുപ്പത്ത് വെച്ച് ചെറിയ തീയില്‍ ഇളക്കി കൊടുക്കുക. കുരുമുളക്, മഞ്ഞള്‍, കറുത്ത ഉപ്പ് എന്നിവ കൂടി ചേര്‍ത്ത് ഇളക്കുക. അവസാനമായി നെയ്യൊഴിച്ച് ഇളക്കുക. ഈ മിശ്രിതം ചൂടോടെ, ഒരു ബട്ടര്‍ പേപ്പറിന് മുകളിലേക്ക് ഓരോ സ്പൂണ്‍ വീതം വട്ടം വട്ടമായി ഒഴിക്കുക. തണുത്തു കഴിഞ്ഞാല്‍ ഇഞ്ചി മിഠായി റെഡി!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News