ചോറിനോടൊപ്പം കഴിക്കാന്‍ ഈസിയായി തയ്യാറാക്കാം ഇഞ്ചി തൈര്

ആര്‍ക്കും എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന വളരെ സ്വാദിഷ്ടമായ ഒരു കറിയാണിത്. ഊണിനോടൊപ്പം ഇഞ്ചിതൈര് ഉണ്ടെങ്കില്‍ മറ്റെന്ത് കറി ഇല്ലെങ്കിലും ചോറ് ടേസ്റ്റിയായി കഴിക്കാം. ഇഞ്ചി തൈര് എങ്ങിനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

ഇഞ്ചി – 2 ടീസ്പൂണ്‍ കൊത്തി അരിഞ്ഞത്

തൈര് – 2 ടീകപ്പ്

പച്ചമുളക് -2 എണം

എണ്ണ. – 1 ടീസ്പൂണ്‍

കറി വേപ്പില, ഉപ്പ്, കടുക്, വറ്റല്‍ മുളക്.

തയ്യാറാക്കുന്ന വിധം

ഇഞ്ചി അരിഞ്ഞതും ,പച്ചമുളകു വട്ടതില്‍ അരിഞ്ഞതും, കറി വേപ്പില, ഉപ്പു ഇവ ഒരു മിക്‌സ് ചെയ്ത് നന്നായി കൈ കൊണ്ടു ഞെരുക്കി 15 മിനുട്ട് വക്കുക, ശേഷം തൈരു ചെര്‍ത്തു ഉപയോഗിക്കാം. മേല്‍ പറഞ്ഞ പോലെ ചെയ്ത ശെഷം 1 സ്പൂണ്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍ മുളക്, കറി വേപ്പില ഇവ താളിച്ചു ചേര്‍ത്ത് ഉപയോഗിക്കാം. എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച്, ഇഞ്ചി, പച്ച മുളക്, വേപ്പില ഇവ ചെര്‍ത്ത് ഒന്നു മൂപ്പിച്ചു തൈരിലെക്കു ചെര്‍തു പാകതിനു ഉപ്പും ചെര്‍തു ഉപയൊഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News