ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു വര്‍ഷം വരെ കേടുകൂടാതെ ഇരിക്കും; സിംപിളായി വീട്ടില്‍ തയ്യാറാക്കാം

നമ്മുടെ എല്ലാ കറികളിലും പൊതുവായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്. എന്നാല്‍ ഓരോ തവണയും ഇഞ്ചിയും വെളുത്തുള്ളിലും പേസ്റ്റാക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്.

Also Read : “കുഴലപ്പം” ഇഷ്ടമാണോ നിങ്ങള്‍ക്ക് ? കറുമുറെ കഴിക്കാന്‍ പെട്ടന്നുണ്ടാക്കാം കിടിലന്‍ “കുഴലപ്പം”

ഇനിമുതല്‍ അക്കാര്യമോര്‍ത്ത് നിങ്ങളാരും ടെന്‍ഷനടിക്കേണ്ട. എന്താണെന്നല്ലേ ? ഒരു വര്‍ഷം വരെയും കേടുകൂടാതെ ഇരിക്കുന്ന ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് നമുക്ക് ഇനി വീട്ടിലുണ്ടാക്കാം.

ചേരുവകള്‍

ഇഞ്ചി – 200 ഗ്രാം

വെളുത്തുള്ളി – 300 ഗ്രാം

സണ്‍ഫ്‌ലവര്‍ ഓയില്‍ / ഒലിവ് ഓയില്‍ – 1/2 കപ്പ്

തയ്യാറാക്കുന്ന രീതി

ഇഞ്ചിയും വെളുത്തുള്ളിയും തൊലി കളഞ്ഞ്, ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക.

ആദ്യം മിക്‌സിയല്‍ ഇഞ്ചി ഇട്ടു ചതച്ചെടുക്കുക.

അതിലേക്ക് വെളുത്തുള്ളി ചേര്‍ത്ത് ഒന്നുടെ ചതച്ചെടുക്കാം.

ശേഷം ഓയില്‍ ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

Also Read : മിക്‌സിയിലാണോ ഇഡലിക്കുള്ള മാവ് അരയ്ക്കുന്നത്? പൂപോലെയുള്ള ഇഡലിക്ക് ഇതാ ഒരു എളുപ്പവഴി

ഈ മിശ്രിതം സ്പൂണ്‍ ഉപയോഗിച്ച് നന്നായി യോജിപ്പിച്ച് എടുക്കാം.

ഐസ് ട്രേയില്‍ വച്ച് ഫ്രീസ് ചെയ്‌തോ അല്ലെങ്കില്‍ കണ്ടെയ്‌നറില്‍ നിറച്ച് ഫ്രിജില്‍ സൂക്ഷിക്കുകയും ചെയ്യാം.

ഫ്രീസ് ചെയ്തത് 6 മാസം മുതല്‍ ഒരു വര്‍ഷം വരെയും ഫ്രിജില്‍ വയ്ക്കുന്നത് 1 മാസം വരെയും കേടാകാതെ ഇരിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇഞ്ചിയുടെ അളവ് കുറവായിരിക്കണം

ഇഞ്ചി നേര്‍ത്ത കഷ്ണങ്ങളാക്കി മുറിക്കുക, അങ്ങനെ ചെയ്താല്‍ പൊടിക്കാന്‍ എളുപ്പമാണ്. ഒട്ടും ഈര്‍പ്പം ഇല്ലെന്ന് ഉറപ്പാക്കുക

വെളളം ഒട്ടും ഉപയോഗിക്കരുത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News