ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ; എത്ര കാലം വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാം

ginger garlic paste

അടുക്കളയില്‍ എന്ത് വിഭവം തയ്യാറാക്കിയാലും അതിലെല്ലാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നിര്‍ബന്ധമാണ്. പ്രത്യേകിച്ച് നമ്മള്‍ മലയാളികള്‍ക്ക്. എന്നാല്‍ എപ്പോഴും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് തയ്യാറാക്കുന്നതും കഷ്ടപ്പാടാണ്.

എന്നാല്‍ കുറേനാളത്തേക്ക് കേടുകൂടാതെ ഇരിക്കുന്ന ശുദ്ധമായ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാം.

ആവശ്യമായവ

ഇഞ്ചി – 100 ഗ്രാം

വെളുത്തുള്ളി – 100 ഗ്രാം

ഉപ്പ് -1 ടീസ്പൂണ്‍

സണ്‍ഫ്‌ലവര്‍ ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

തൊലി കളഞ്ഞു വൃത്തിയാക്കി കഴുകിയ ഇഞ്ചിയും വെളുത്തുള്ളിയും ഈര്‍പ്പമില്ലാതെ വയ്ക്കുക.

ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ കഷ്ണങ്ങളാക്കി ഉപ്പും ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക.

കുറച്ചു ഓയില്‍ ചേര്‍ത്ത് വീണ്ടും അരച്ചെടുക്കുക.

Also Read : കുട്ടികള്‍ക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മടിയാണോ? എങ്കില്‍ ഇന്ന് ഈ ഐറ്റം ട്രൈ ചെയ്ത് നോക്കൂ

നന്നായി ഉണങ്ങിയ കുപ്പിയില്‍ ഇത് കുറേശ്ശേ ഇട്ട് ഇടയ്ക്കിടെ കുറേശ്ശേ ഓയില്‍ ഒഴിക്കുക.

എല്ലാം ഇട്ടു കഴിഞ്ഞാല്‍ കുപ്പി ചെറുതായി കുലുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു വയ്ക്കാം.

ഓരോ തവണ എടുക്കുമ്പോഴും ഉണങ്ങിയ സ്പൂണ്‍ ഉപയോഗിച്ച് വേണം എടുക്കാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here