ഇഞ്ചി ചായ നിസാരക്കാരനല്ല; തണുപ്പ് കാലത്ത് കുടിക്കുന്നത് അത്യുത്തമം

ചായ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. പാൽ ഒഴിച്ച ചായയും സുലൈമാനിയും മസാല ചായയും തുടങ്ങി നീളും വ്യത്യസ്തമായ ചായ രുചികൾ. തണുപ്പ് കാലത്ത് ആരോഗ്യത്തിന് വളരെ നല്ലതാണ് ഇഞ്ചി ചായ. രോഗാണുക്കളെ ചെറുക്കാനും ദഹനത്തിനും ഇഞ്ചി ചായ ഉത്തമമാണ്. മറ്റെന്തൊക്കെ ഗുണങ്ങൾ ഇഞ്ചിച്ചായക്ക് ഉണ്ടെന്ന് നോക്കാം.

ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും രോഗാണുക്കളോട് പൊരുതാന്‍ ഇഞ്ചി ചായയ്ക്ക് കഴിയും. സന്ധി വേദനയ്ക്ക് ഇഞ്ചി ചായ കുടിക്കുന്നത് ഒരു പ്രതിവിധിയാണ്. ഇഞ്ചിയുടെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ശരീര വീക്കം കുറച്ച് വേദന കുറയ്ക്കാന്‍ ഏറെ സഹായകരമാണ്.

Also read: രോഗങ്ങൾ ഇനി പമ്പ കടക്കും, ശീലമാക്കാം ഈ ഗോൾഡൻ മിൽക്ക്- അറിയാം ഗുണങ്ങൾ

ദഹനക്കേട് മാറാനും ഇഞ്ചി ചായ ഏറെ നല്ലതാണ്. തണുപ്പ്കു കാലത്ത് ഇഞ്ചി ചായ കുടിക്കുന്നതിലൂടെ കുടലിൽ ഉണ്ടാകുന്ന ഗ്യാസ് നീക്കം ചെയ്ത് കുടലിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കാൻ സഹായിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തേന്‍ ചേര്‍ത്ത ഇഞ്ചി ചായ കുടിക്കുന്നത് വളരെ നല്ലതാണ്. ഇത് രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ കുറച്ച് രക്തയോട്ടം വര്‍ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കാനും സഹായിക്കും.

ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഇഞ്ചി ചായ സഹായകരമാണ്. ഇഞ്ചിയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകളും ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങളും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഏറെ നല്ലതാണ്. സമ്മര്‍ദവും ഉത്കണ്ഠയും അകറ്റാൻ ഇഞ്ചി ചായ ഏറെ നല്ലതാണ്. ഇഞ്ചിയും തേനും സ്‌ട്രെസ് ഹോര്‍മോണുകളുടെ ഉല്‍പാദനം കുറച്ച് മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News