അഞ്ച് ലക്ഷം രൂപയുടെ ഇഞ്ചി മോഷ്ടിച്ചു; പൊലീസ് അന്വേഷണം

നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ നിന്ന്  അഞ്ച് ലക്ഷം രൂപയുടെ ഇഞ്ചി മോഷ്ടിച്ചു. ഉത്തർപ്രദേശിലെ ബസ്‌തിയിലാണ് സംഭവം. ബസ്‌തി ഹെെവേയിലെ കപ്‌തംഗഞ്ച് എൻ എച്ച് 28ൽ നിര്‍ത്തിയിരുന്ന  ട്രക്കിലെ 50 ചാക്ക് ഇഞ്ചിയാണ് മോഷണം പോയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് സ്റ്റേഷന്‍റെ തൊട്ടടുത്താണ് മോഷണം നടന്നത്.

ALSO READ: 40 ശതമാനം ഭിന്നശേഷിയുള്ളവർക്കും യാത്രാ ഇളവ്: മന്ത്രി ആന്‍റണി രാജു

പശ്ചിമ ബംഗാളിൽ നിന്ന് ദില്ലിയിലേക്ക് ഇഞ്ചി ലോഡുമായി പോവുകയായിരുന്ന ട്രക്കിലാണ് മോഷണം നടന്നത്. ട്രക്ക് ഡ്രെെവർ ഹെെവേയിൽ വണ്ടി നിർത്തി കപ്‌തംഗഞ്ചിലെ തന്‍റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് മോഷണം നടന്നത്.

ഇഞ്ചിയ്ക്ക് ഇപ്പോൾ വിപണിയിൽ വില ഉയരുന്നുണ്ട്. ഇതാണ് മോഷ്ടാക്കളെ ഇഞ്ചി മോഷ്ടിക്കാൻ പ്രേരിപ്പിച്ച ഘടകമെന്ന് പൊലീസ് കരുതുന്നു. മോഷണം നടന്നത് മനസിലാക്കിയ ഡ്രെെവർ ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ALSO READ: ‘ഓപ്പണ്‍ഹെയ്മറെക്കാൾ മുന്നിൽ ബാർബി’ ;വമ്പന്‍ ബോക്സ് ഓഫീസ് കളക്ഷനുമായി ഹോളിവുഡ് ചിത്രങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News